0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Kambikathakal Read All Parts 2737

ഉണ്ടായിരുന്നു…അധികം ആരോടും മിണ്ടാതെയായി…പിന്നെ പതിയെ പതിയെ എല്ലാം മാറി വന്നു…ഇപ്പോഴും മാറി വരുന്നു…കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ…"

"അതേ…" ആര്യൻ ഒരു ദീർഘശ്വാസം വലിച്ചു വിട്ടു.

"എന്താ നീ ഇപ്പോ ഇങ്ങനെ ചോദിക്കാൻ…?"

"ഏയ്…വെറുതെ…"

"നിനക്കെന്താ എന്നെ കെട്ടിച്ചു വിടാൻ വെല്ല ഉദ്ദേശ്യവും ഉണ്ടോ…?"

"ഏയ്…ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളൂ…"

"അതോ നിനക്കെന്നെ കെട്ടാൻ ആണോ…?"

അപ്രതീക്ഷിതമായുള്ള ലിയയുടെ ആ ചോദ്യം കേട്ട് ആര്യൻ ഒന്ന് ഞെട്ടി. അവളുടെ ഭാഗത്ത് നിന്നും അങ്ങനെയൊരു ചോദ്യം അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ആര്യൻ കിളി പോയി ഇരിക്കുന്നത് കണ്ട ലിയ അവനെ നോക്കി പൊട്ടിച്ചിരിച്ചു.

"ഹഹഹഹ…എടാ പൊട്ടാ…ഹഹ…ഞാൻ ചുമ്മാ ചോദിച്ചതാ…"

"മ്മ് നല്ലതാ…ഒന്ന് പോയെ ചേച്ചീ…"

"എന്നാലും എൻ്റെ ആര്യാ…നിൻ്റെ അപ്പോഴത്തെ ഇരുപ്പ് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു…ഹഹഹ"

"മതി കിണിച്ചത്…വലിയ തമാശ ആണെന്നാ വിചാരം…"

"അയ്യോ…ശരി…ഞാൻ കിണി നിർത്തി…അം…"

ആര്യൻ ഒന്നും മിണ്ടാതെ ഇരുന്നു.

"ടാ ഞാൻ വെറുതെ പറഞ്ഞതാ…നീ അത് വിട്ടേക്ക്…"

"മ്മ്…" ആര്യൻ ലിയയെ നോക്കി ഒന്ന് ചിരിച്ചു.

"അത് പറഞ്ഞപ്പോഴാ…വീട്ടിൽ ചെന്നപ്പോ അമ്മ കല്ല്യാണക്കാര്യം വല്ലോം പറഞ്ഞോടാ…"

"ആരുടെ…?"

"നിൻ്റെ അല്ലാതാരുടെയാ…"

"പിന്നെ കല്ല്യാണം…ഒന്ന് പോയെ ചേച്ചീ…"

"എന്താടാ ചെക്കാ…സർക്കാർ ജോലിക്കാർക്ക് നല്ല ഡിമാൻഡ് ആണെടാ…ഇപ്പോഴേ നോക്കി തുടങ്ങിക്കോ നീ…"

"പിന്നേ…ഒരു അഞ്ച് കൊല്ലത്തേക്ക് ഒരു കല്ല്യാണവും ഇല്ല…"

"അപ്പോഴേക്ക് മോന് എത്ര വയസ്സാകുമെന്നാ വിചാരം…അഞ്ച് വർഷം കഴിഞ്ഞാൽ നിനക്ക് മുപ്പത് വയസ്സല്ലേ…"

"ഹാ അത് മതി…എനിക്ക് വയ്യ അതിന് മുന്നേ കെട്ടി പിള്ളേരും ആയി…അയ്യോ ഓർക്കാൻ കൂടി വയ്യാ…"

"മ്മ്…ഇങ്ങനൊക്കെ മോൻ ഇപ്പോ പറയും…ആർക്കറിയാം ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ എന്ന്…"

"തൽക്കാലം ആരെയും കണ്ട് വച്ചിട്ടില്ല…കണ്ട് പിടിക്കുമ്പോൾ അറിയിക്കാം കേട്ടോ…"

"മ്മ്…അവസാനം നോക്കുമ്പോൾ ആരെയും കിട്ടാതെ വരരുത്…ഹഹഹ…"

"ഒരു കാര്യം ചെയ്യാം…അങ്ങനെ ആരെയും കിട്ടാതെ വന്നാൽ ചേച്ചിയെ അങ്ങ് കെട്ടിയേക്കാം എന്താ പോരെ…അല്ലപിന്നെ…ഒന്ന് പോയെ ചേച്ചി…"

"ഓഹൊ…നിനക്ക് ഇങ്ങനെ തമാശ പറയാം അല്ലേ…ഞാൻ പറഞ്ഞാലേ ഉള്ളൂ കുഴപ്പം…"

"ഹാ തമാശ അല്ലന്നേ…ചേച്ചിക്ക് എന്തായാലും കെട്ടാൻ പ്ലാൻ ഇല്ല…ഒരു അഞ്ച് വർഷം കഴിഞ്ഞ് ചേച്ചി പറഞ്ഞ പോലെ എനിക്ക്

💬 Comments

View all comments