Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]
വെച്ചിട്ട് ആര്യൻ മുൻവശത്തേക്ക് നടന്നു. വഴിയും പരിസരവും വിജനം. എന്നാൽ കട അടച്ചിട്ടിരിക്കുന്ന കാഴ്ചയാണ് മുൻപിലെത്തിയ ആര്യൻ കണ്ടത്. ചന്ദ്രിക ഇനി പുറത്തേക്ക് എവിടെയെങ്കിലും പോയോ എന്നാലോചിച്ചുകൊണ്ട് അവൻ വീണ്ടും പിന്നിലേക്ക് ചെന്നു. ആര്യൻ അടുക്കള വാതിലിൽ ഒന്ന് മുട്ടി. രണ്ടാമത് ഒന്നുകൂടി തട്ടാൻ കൈ ഓങ്ങിയപ്പോഴേക്കും അകത്ത് നിന്നും വാതിലിൻ്റെ കുറ്റി എടുക്കുന്ന ശബ്ദം ആര്യൻ കേട്ടു. ഉടനെ തന്നെ വാതിൽ തുറന്നുകൊണ്ട് മുന്നിൽ ചന്ദ്രിക പ്രത്യക്ഷമായി.
"ഹാ വന്നോ…വാ പെട്ടെന്ന് കേറ്…" ചന്ദ്രിക അവൻ്റെ കൈയിൽ പിടിച്ച് വലിച്ച് അകത്തേക്ക് കയറ്റി വാതിലടച്ച് കുറ്റിയിട്ടു.
"ഇതെന്താ കട അടച്ചിട്ടിരിക്കുന്നത്…?" ആര്യൻ സംശയം ചോദിച്ചു.
"പിന്നെ തുറന്ന് മലത്തിയിടണോ ചെക്കാ…?"
"അതല്ലാ…ആർക്കേലും സംശയം തോന്നില്ലേ…?"
"ഒരു സംശയവും തോന്നില്ല…അങ്ങേര് സാധനം എടുക്കാൻ പോകുന്ന ദിവസങ്ങളിൽ ഞാൻ ഇങ്ങനെ ചെയ്യാറുള്ളതാ…" ചന്ദ്രിക അവൻ്റെ സംശയം തീർത്തു.
"അത് ശരി…ഉച്ചക്ക് കഴിക്കാൻ ആരും വരില്ലേ ഇനി…?" അവൻ വീണ്ടും ഒരു ഉറപ്പിന് വേണ്ടി ചോദിച്ചു.
"ഇന്ന് മൂന്ന് പേരെ പറഞ്ഞിട്ടുള്ളാരുന്നെടാ ഊണ്…അവര് വന്ന് കഴിച്ചിട്ട് പോയി…അതിന് ശേഷമാണ് ഞാൻ അടച്ചത്…" ചന്ദ്രിക മറുപടി നൽകിക്കൊണ്ട് വാതിലിനരികിൽ നിന്നും തിരിഞ്ഞ് നടന്നു.
"മ്മ്…ചേച്ചി കഴിച്ചോ…?"
"ഇല്ലാ…നീ കോഴിക്കറിയും കൊണ്ട് വരാമെന്ന് പറഞ്ഞല്ലേ പോയത് രാവിലെ…എവിടായിരുന്നു…?" ചന്ദ്രിക മുടി കെട്ടിക്കൊണ്ട് ചോദിച്ചു.
"ശാലിനി ചേച്ചിയും അമ്മുവും ഇന്ന് അവിടുന്നാ കഴിച്ചത്…അവര് ഇറങ്ങാൻ കുറച്ച് താമസിച്ചു അതാ…" ആര്യൻ കൈയിലെ പാത്രം നീട്ടിക്കൊണ്ട് പറഞ്ഞു.
"അത് ശരി…എന്നിട്ട് നീ എന്നേ വിളിച്ചില്ലല്ലോടാ ദുഷ്ട്ടാ…?" ചന്ദ്രിക പരിഭവം പറഞ്ഞുകൊണ്ട് അവൻ്റെ കൈയിൽ നിന്നും പാത്രം വാങ്ങി.
"അയ്യോ…കുട്ടച്ചൻ ഇല്ലാത്തോണ്ട് ചേച്ചി ഒറ്റക്ക് കട നോക്കണ്ടേ എന്ന് വിചാരിച്ചാ ഞാൻ ചോദിക്കാഞ്ഞത്…അല്ലെങ്കിൽ ഞാൻ വിളിക്കാതെ ഇരിക്കുമോ…?" ആര്യൻ ഒരു ക്ഷമാപണം പോലെ പറഞ്ഞു.
"പോടാ ചെക്കാ ഞാൻ ചുമ്മാ പറഞ്ഞതാ…" ചന്ദ്രിക അവൻ കൊടുത്ത പാത്രം തുറക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
"അത് ശരി…" ആര്യന് ആശ്വാസമായി.
"എടാ…ഇത് കൊള്ളാമല്ലോ…!" ചന്ദ്രിക പാത്രം തുറന്ന ഉടനെ കറിയുടെ മണം ഉള്ളിലേക്ക് വലിച്ചുകൊണ്ട് പറഞ്ഞു.
"അതിന് ആദ്യം രുചിച്ച് നോക്ക്…എന്നിട്ട്
💬 Comments
View all comments