Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]
ഇത്തവണ ലിയ കഴിക്കാം എന്ന് ആര്യനോട് അങ്ങനെ തന്നെ ഇരുന്നുകൊണ്ട് പറഞ്ഞു.
"മ്മ്…കഴിക്കാം…"
"എങ്കിൽ നീ വിളമ്പിക്കോ…"
"അതിന് ആദ്യം ചേച്ചി ഈ പിടി വിടണം…" ആര്യൻ കളിയായി പറഞ്ഞു.
"പോടാ…" ലിയയുടെ മുഖത്ത് അൽപ്പം ചിരി വിടർന്നു.
ലിയ ആര്യനിൽ നിന്നും അവളുടെ കരങ്ങൾ മോചിപ്പിച്ചുകൊണ്ട് അവൻ്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
"പേടിക്കണ്ട ഒന്നും സംഭവിക്കില്ല…" ആര്യൻ ലിയയുടെ കവിളിൽ കൈ വെച്ച് പറഞ്ഞുകൊണ്ട് എഴുന്നേറ്റു.
ഭക്ഷണം കഴിച്ച ശേഷം ലിയ ആര്യൻ്റെ ചില കൂട്ടുകറികളുടെ സ്വാദിനെ പറ്റി പുകഴ്ത്തുകയും അവൻ്റെ കൈപ്പുണ്യത്തെ അഭിനന്ദിക്കുകയും ചെയ്തു. എങ്കിൽ ഇനി ശനിയാഴ്ചകളിൽ എല്ലാം ഊണ് ഇവിടുന്ന് ആകാമെന്ന് ആര്യനും പറഞ്ഞു. ലിയ അത് സമ്മതിക്കുകയും ചെയ്തു.
ചായ ഇട്ട് കുടിച്ച് ഓരോന്ന് പറഞ്ഞും ഇരുന്നും സമയം നാലായപ്പോൾ ആര്യൻ ലിയയോട് പോകണ്ടേ എന്ന് ചോദിച്ചു.
"മ്മ്…പോകാം…" ലിയ മനസ്സില്ലാമനസ്സോടെ പറഞ്ഞു.
"ഞാൻ കൊണ്ടാക്കാം വാ…"
"ഇനി ഞാൻ ഒറ്റക്ക് നടന്നു പോകുന്ന പ്രശ്നം ഇല്ലാ അല്ലെങ്കിലും…"
"ഒറ്റക്ക് വിടാൻ ഞാനും ഉദ്ദേശിക്കുന്നില്ല…"
ആര്യൻ അത് പറഞ്ഞപ്പോൾ ലിയ അവൻ്റെ അടുത്തേക്ക് വന്ന് വീണ്ടും അവനെ കെട്ടിപ്പിടിച്ചു.
"സോറി ടാ…"
"എന്തിനാ ചേച്ചീ…?" ഒന്നും മനസ്സിലാകാതെ ആര്യൻ ചോദിച്ചു.
"ഞാൻ നിന്നെ ആവശ്യമില്ലാതെ വഴക്ക് പറഞ്ഞതിന്…"
"അത് ചേച്ചി സ്നേഹം കൊണ്ടല്ലേ…സാരമില്ല…എനിക്ക് മനസ്സിലാകും…"
ലിയ വീണ്ടും അവളുടെ കരങ്ങൾ അവൻ്റെ ശരീരത്തിൽ മുറുക്കി.
ആര്യനും അവളെ മുറുകെ തന്നെ കെട്ടിപ്പിടിച്ച് തലയിൽ ഒരു ഉമ്മ കൂടി കൊടുത്തു.
"അതേ ഇങ്ങനെ നിന്നാൽ ബസ്സ് പോകും…" ആര്യൻ പറഞ്ഞു.
അങ്ങനെ തന്നെ കുറച്ച് നേരം കൂടി നിൽക്കാൻ ലിയയുടെ മനസ്സ് വെമ്പുന്നുണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ അവൻ്റെ മാറിൽ നിന്നും മുഖം അടർത്തി മാറ്റി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
ആര്യൻ വീട് പൂട്ടി ലിയയെ ബസ്സ് സ്റ്റോപ്പിലേക്ക് കൊണ്ടുപോയി.പോകുന്ന വഴിയിൽ ലിയയുടെ മനസ്സിൽ പല ചോദ്യങ്ങളും സംശയങ്ങളും ഉയർന്നു വന്നു.
"ശരിക്കും ആരാണ് ആര്യൻ തനിക്ക്?...ആദ്യം ഒരു അനിയനായി കണ്ട അവനോട് ഇപ്പോൾ തനിക്ക് ഒരു അനിയനോട് തോന്നുന്ന
💬 Comments
View all comments