0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Kambikathakal Read All Parts 4922

എടുക്കാം…” പറഞ്ഞിട്ട് ആര്യൻ അടുക്കളയിലേക്ക് പോയി ചായ ഇട്ടു. ലിയ വീട്ടിലേക്ക് ഫോൺ ചെയ്യാനും തുടങ്ങി.

ആര്യൻ ചായ ഒരു ഗ്ലാസിലേക്ക് പകർന്നപ്പോഴേക്കും ഫോൺ വിളിച്ച് കഴിഞ്ഞ് ലിയ അങ്ങോട്ടേക്ക് ചെന്നു.

“ഹാ…ദാ ചേച്ചീ…എന്ത് പറഞ്ഞു…?” ആര്യൻ ചായ അവൾക്ക് കൊടുത്തിട്ട് ചോദിച്ചു.

“എന്ത് ചെയ്യും എന്ന് തന്നെയാ അവരും ചോദിക്കുന്നത്…ഓട്ടോ എന്തെങ്കിലും കിട്ടുമോന്ന് നോക്കാൻ ഒക്കെ പറഞ്ഞു…ഞാൻ പറഞ്ഞു സാധ്യത കുറവാണെന്ന്…”

“ഓട്ടോയ്ക്ക് ഇപ്പോ!... ഹാ ചേച്ചീ ഞാൻ ഒന്ന് തിരക്കട്ടെ…അമ്മൂട്ടി…അതായത് ശാലിനി ചേച്ചീടെ മോള് സ്കൂളിൽ പോകുന്നത് ഓട്ടോയ്ക്ക് ആണ്…ആ ഓട്ടോക്കാരനെ കിട്ടുമോ എന്ന് ഞാൻ ഒന്ന് ചോദിച്ച് നോക്കാം…ചേച്ചി ചായ കുടിക്ക്…ഞാൻ പോയി ചോദിച്ചിട്ട് വരാം…” പറഞ്ഞുടനെ ആര്യൻ ശാലിനിയുടെ അടുത്തേക്ക് പോകാനായി നടന്നു.

“ആര്യാ…” ലിയ അവനെ പിന്നിൽ നിന്നും വിളിച്ച് നിർത്തി.

“എന്താ ചേച്ചീ…?”

“ഞാനിന്നൊരു ദിവസത്തേക്ക് ഇവിടെ നിൽക്കുന്നതിന് നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ…?” ലിയയുടെ ചോദ്യം കേട്ട് ആര്യൻ ഒന്ന് അത്ഭുതപ്പെട്ടു.

“ഏഹ്…എനിക്കോ…ഇല്ലാ…എനിക്കെന്ത് കുഴപ്പം…?” ആര്യൻ മുറിച്ച് മുറിച്ച് പറഞ്ഞു.

“അല്ലാ…നീ എന്നോട് ഇവിടെ നിൽക്കുന്നോന്ന് ചോദിച്ച് പോലുമില്ലല്ലോ ഇതുവരെ…” ലിയ ചെറിയൊരു സങ്കടത്തോടെ പറഞ്ഞു.

“അയ്യോ ചേച്ചീ…ചേച്ചിക്ക് നിൽക്കാൻ ബുദ്ധിമുട്ടാണെങ്കിലോ എന്ന് കരുതിയാ ഞാൻ ചോദിക്കാഞ്ഞത്…പിന്നെ ഓട്ടോ കൂടി കിട്ടിയില്ലെങ്കിൽ ചോദിച്ചാൽ മതിയല്ലോ എന്ന് വിചാരിച്ചു…അല്ലാ…ഓട്ടോ കിട്ടിയില്ലെങ്കിൽ പിന്നെ ഞാൻ ചോദിക്കാൻ പോലും നിൽക്കില്ല…ഇവിടെ തന്നെ നിർത്തിയേനേം…” ആര്യൻ കാര്യമായി തന്നെ പറഞ്ഞു.

“മ്മ്…വീട്ടിൽ വിളിച്ചപ്പോൾ അച്ഛനും അമ്മയും ഇനി ഈ രാത്രിയിൽ ഒറ്റയ്ക്ക് വരാനും നിൽക്കണ്ട ഇവിടെ നിൽക്കാൻ പറ്റുമോന്ന് നിന്നോട് ചോദിക്കാനാ പറഞ്ഞത്…പറ്റില്ലെങ്കിൽ മാത്രം ഓട്ടോ വല്ലോം നോക്കിയാൽ മതിയെന്ന് പറഞ്ഞു…നീ ആയിട്ട് പറയാൻ വേണ്ടി ഞാൻ വെയിറ്റ് ചെയ്യുവായിരുന്നു…” ലിയ പറഞ്ഞ ശേഷം ചായ ചുണ്ടോട് ചേർത്തു.

“ദേ ചേച്ചീ…എന്നെ ചുമ്മാ വിഷമിപ്പിക്കരുതേ…ഞാൻ ചേച്ചിയോട് ഇവിടെ നിൽക്കണ്ടാ എന്ന് പറയുമെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ…എനിക്ക് സന്തോഷമേ ഉള്ളൂ…ഞാൻ എന്തായാലും ചേച്ചിയോട് ഇവിടെ നിൽക്കാൻ തന്നെ ആവശ്യപ്പെട്ടേനേം…”

“മ്മ്…ശരി ശരി…” ലിയ ചിരിച്ചുകൊണ്ട് ചായ കുടിച്ചു.

“ചേച്ചി ചായ കുടിക്ക് ഞാൻ അവിടെ പോയിട്ട് വേഗം വരാം…”

“ഓട്ടോ

💬 Comments

View all comments