Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
ചെറിയ മടിയും ചമ്മലും എല്ലാം ഒരു തമാശയിലൂടെ മാറ്റി തനിക്കിവിടെ ഒരു ബുദ്ധിമുട്ടോ പ്രശ്നങ്ങളോ ഉണ്ടാകരുത് എന്ന് ആഗ്രഹിച്ച് ചെയ്യുന്ന ആര്യൻ്റെ ഓരോ പ്രവർത്തികളും ലിയയിൽ അവനോട് കൂടുതൽ സ്നേഹവും മതിപ്പും ഉണ്ടാക്കി.
അവൾ അതും ആലോചിച്ചുകൊണ്ട് നിന്നപ്പോൾ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം ലിയ കേട്ടു. ശബ്ദം കേട്ട് ഉടനെ തന്നെ തോർത്തുമായി ആര്യൻ ഹാളിലേക്ക് വരികയും വാതിൽ തുറന്ന് ശാലിനി വീടിനകത്തേക്ക് കയറുകയും ചെയ്തു.
“ആഹാ ഇതാരിത്…എന്ത് പറ്റി ചേച്ചീ…?” ആര്യൻ തോർത്ത് ലിയയുടെ കൈയിൽ കൊടുത്തുകൊണ്ട് ശാലിനിയോട് ചിരി അടക്കിപ്പിടിച്ച് ചോദിച്ചു.
“അല്ലാ മാഡം ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണാം എന്ന് കരുതി വന്നതാ…” ശാലിനി അവനെ ഉള്ളിൽ ചീത്ത വിളിച്ചുകൊണ്ട് പുറമെ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“മാഡം പോസ്റ്റ് ഓഫീസിലും ഉണ്ടാകാറുണ്ട്…പക്ഷേ ചേച്ചി അപ്പോഴൊന്നും കാണാമെന്ന് കരുതി വന്നിട്ടില്ലല്ലോ…” ആര്യൻ അവളെ മനപ്പൂർവം ചൂട് പിടിപ്പിക്കാൻ വേണ്ടി കളിയാക്കി.
ലിയ ആര്യൻ്റെ ചോദ്യം കേട്ട് മൂക്കിന് താഴെ കൈ വെച്ച് പതിയെ ചിരിച്ചു.
“അല്ലാ…അത് പിന്നെ…ഇവിടെ രാത്രിയിൽ ഒറ്റയ്ക്കല്ലേ…അപ്പോ കുറച്ച് നേരം ഒന്ന് വന്നിരുന്ന് എന്തെങ്കിലും സംസാരിക്കാം എന്ന് കരുതി…” വളരെ പാടുപെട്ട് ചിരിച്ചുകൊണ്ട് തന്നെ അവളതിനും ഉത്തരം നൽകി.
“അല്ലല്ലോ…ഇവിടെ ഞാൻ ഉണ്ടല്ലോ പിന്നെങ്ങനെ ഒറ്റയ്ക്കാവും…” ആര്യൻ വളരെ സ്വാഭാവികതയോടെ ചോദിച്ചു.
ശാലിനി അവനെ നോക്കി പല്ല് കടിച്ചിട്ട് ലിയയെ നോക്കി അവൻ്റെയൊരു തമാശ എന്നപോലെ ചിരിച്ചു.
“പോടാ അവിടുന്ന് കളിയാക്കാതെ…ശാലിനി വാ…” എന്ന് പറഞ്ഞുകൊണ്ട് ലിയ അവളെ കൈ പിടിച്ച് അവളുടെ അരികിൽ നിർത്തി.
“നൈറ്റി ഇത് മതിയോ…പോരെങ്കിൽ പറഞ്ഞാൽ മതി വേറെ കൊണ്ടുവരാം ഞാൻ…” ശാലിനി ആര്യനെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു.
ആര്യൻ്റെ കണ്ണ് തള്ളുന്നത് ശാലിനി കണ്ടു. അവൾ പെട്ടെന്ന് തന്നെ നോട്ടം പിൻവലിച്ച് ലിയയെ നോക്കി ചിരിച്ചു. അത് കണ്ട് ആര്യൻ താടിക്ക് കയ്യും കൊടുത്ത് ചിരിച്ചുകൊണ്ട് നിന്നു.
“ഇത് മതി…ഇതിനെന്താ കുഴപ്പം…നല്ലതാണല്ലോ…” ലിയ അത് മറിച്ച് നോക്കിക്കൊണ്ട് പറഞ്ഞു.
“അല്ലാ…പാകം ആണോ…ഇട്ട് നോക്കിയില്ലേ…”
“ഒന്ന് കുളിച്ചിട്ട് മാറാം എന്ന് കരുതി…കുളിക്കാൻ കയറാൻ തുടങ്ങുമ്പോഴാ
💬 Comments
View all comments