0%

Chapter Title : മനീഷ 3 [കൊച്ചുകാന്താരി]

Author : Kambikathakal Read All Parts 272

മതി.' പിന്നെ ആരും ഒന്നും പറഞ്ഞില്ല. ഞാന്‍ നോക്കുമ്പോള്‍ ചേച്ചി കുനിഞ്ഞിരുന്ന് അടക്കി പിടിച്ച് ചിരിക്കുന്നു. എല്ലാവരും ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയി. അമ്മയും ചേച്ചിയും കൂടി പാത്രങ്ങളുമായി അടുക്കളയിലേയ്ക്ക് പോയി. ഞാന്‍ എന്റെ മുറിയില്‍ കയറി കതക് അടച്ചു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ കിടക്കാന്‍ നേരത്ത്, രാത്രി കുടിക്കാനായി കുറച്ച് വെള്ളം എടുക്കാനായി അടുക്കളയിലേയ്ക്ക് പോയി. ആ സമയത്ത് അവര്‍ അമ്മയുടെ മുറിയില്‍ കയറി കതക് അടച്ചു കഴിഞ്ഞിരുന്നു. മുറിയ്ക്കുള്ളില്‍ നിന്നും സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു. വളരെ പതുക്കെയാണ് അവര്‍ സംസാരിച്ചത്. അതുകൊണ്ട് തന്നെ എനിക്ക് ഒന്നും വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വെള്ളവും എടുത്ത് പോയി കിടന്ന് ഉറങ്ങി. അടുത്ത ദിവസം വൈകുന്നേരം, അമ്മ ഒരു പുതിയ വാര്‍ത്തയുമായിട്ടാണ് വന്നത്. അമ്മയ്ക്ക്, എറണാകുളത്ത് വച്ച് ഒരാഴ്ചത്തെ ട്രെയിനിംഗ്. അടുത്ത തിങ്കളാഴ്ചയാണ് തുടക്കം. അമ്മയുടെ മുഖത്ത് ഒരു മ്ലാനത പടര്‍ന്നിരുന്നു. എന്റെ ഉള്ളില്‍ ആനന്ദമഴ പെയ്തിറങ്ങി. അമ്മയെ പേടിക്കാതെ ഒരാഴ്ച മുഴുവന്‍ ചേച്ചിയുമായി അടിച്ച് പൊളിക്കാന്‍ ഒരവസരം. എങ്കിലും, അത് പുറത്ത് കാണിക്കാതെ ഞാന്‍ അമ്മയെ ആശ്വസിപ്പിച്ചു. 'സാരമില്ല അമ്മേ. ഒരാഴ്ച എന്ന് പറയുന്നത് കണ്ണടച്ച് തുറക്കുന്നതിനകം കഴിയില്ലേ.' 'നിനക്ക് അത് പറയാം. നിന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകാന്‍ ഒരമ്മയ്ക്ക് പറ്റുമോ?' 'അതിന് ഞാന്‍ ഒറ്റയ്ക്കല്ലല്ലോ. ഇവിടെ എനിക്ക് കൂട്ടിന് ചേച്ചി ഇല്ലേ. പിന്നെന്താ?' അത് കേട്ട അമ്മ ഒരു അത്മഗതം പോലെ പറഞ്ഞു: 'അതാ എനിക്ക് പേടി.' 'എന്താ അമ്മേ?' 'ഒന്നുമില്ല.' പിന്നെ അമ്മ, ചേച്ചിക്ക് കുറേ ഉപദേശങ്ങളും. ചേച്ചി എല്ലാം തലകുലുക്കി സമ്മതിച്ചു.

💬 Comments

View all comments