Chapter Title : മനീഷ [പ്രസാദ്]
എന്റെ ഒരു പഴയ സംശയം ചോദിച്ചു. സംശയം മറ്റൊന്നുമല്ല; ചേച്ചി അന്ന് നിന്നുകൊണ്ട് മൂത്രമൊഴിച്ചത് തന്നെ. 'ചേച്ചീ, ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടേ?' 'എന്തിനാ മോളേ എന്നോട് കാര്യം ചോദിക്കുന്നതിന് ഈ മുഖവുര? മോള് ധൈര്യമായി ചോദിച്ചോ.' 'ചേച്ചീ, ഒരാഴ്ച മുമ്പ് ഒരു ദിവസം, ചേച്ചി നിന്നുകൊണ്ട് മൂത്രം ഒഴിക്കുന്നത് ഞാന്‍ കണ്ടല്ലോ. അത് എങ്ങനെയാ ചേച്ചീ അങ്ങനെ നിന്നുകൊണ്ട് മൂത്രം ഒഴിക്കുന്നത്?' അത് കേട്ടതും, ചേച്ചിയുടെ മുഖത്ത് ഒരു ഞെട്ടല്‍ കണ്ടു. ഒപ്പം ചേച്ചി വിളറി വെളുക്കുകയും ചെയ്തു. ചേച്ചി കുറച്ച് സമയം സ്തംഭിച്ച പോലെ ഇരുന്നു. പിന്നെ പതുക്കെ ചുണ്ടുകള്‍ തുറന്നു. 'മോളേ, എനിക്ക് കുടിക്കാന്‍ കുറച്ച് ചൂട് വെള്ളം തരുമോ?' 'ഞാന്‍ ഇപ്പം കൊണ്ടുവരാം ചേച്ചീ.' അത് പറഞ്ഞുകൊണ്ട് ഞാന്‍ അടുക്കളയില്‍ പോയി വെള്ളം എടുത്ത് കൊണ്ടു വന്ന് ചേച്ചിക്ക് കൊടുത്തു. ചേച്ചി അത് കുടിച്ചിട്ട് ഗ്ലാസ്സ് തിരികെ തന്നു. പിന്നെ പറയാന്‍ തുടങ്ങി. 'മോളേ, അത് ഒരു രഹസ്യമാണ്. ഞാന്‍ ഇന്നുവരെ അനുഭവിച്ച അവഗണനകളുടെ കഥ. എനിക്ക് ഉറ്റവരേയും, ഉടയവരേയും ഇല്ലാതാക്കിയ കഥ. മോള്‍ ഇത് ഒരു രഹസ്യമായി സൂക്ഷിക്കണം. ഇവിടെ മോളുടെ അമ്മയ്ക്ക് മാത്രമാണ് ഈ രഹസ്യം അറിയാവുന്നത്. ഇവിടെ ഞാന്‍ താമസിച്ചിരുന്ന വീട്ടില്‍ ഒരു ചേട്ടന്റെ വിവാഹാലോചന ശല്യമായപ്പോഴാണ് ഞാന്‍ അവിടത്തെ താമസം അവസാനിപ്പിച്ചത്. എനിക്ക് വിവാഹം കഴിക്കാന്‍ പറ്റില്ല.' 'അതെന്താ ചേച്ചീ? ചേച്ചിക്ക് അയാളെ ഇഷ്ടപ്പെട്ടില്ലേ?' 'ഇഷ്ടപ്പെടാത്തത് കൊണ്ടല്ല മോളേ. ദൈവം എനിക്ക് വിവാഹജീവിതം അനുവദിച്ചിട്ടില്ല.' 'അതെന്താ ചേച്ചീ? ചേച്ചിക്ക് വല്ല അസുഖവുമാണോ?' 'അസുഖമൊന്നും ഇല്ല മോളേ.
💬 Comments
View all comments