0%

Chapter Title : മനീഷിന്റെ പ്രതികാരം - 2

Author : kkstories Read All Parts 813

...എന്റെ മരിച്ചു പോയ അമ്മച്ചി ആണേ സത്യം " മനീഷ് പറഞ്ഞു
" എടാ ...വേണ്ടാ ...അവന്മാർ വല്യ ടീം ആണെന്നാ തോന്നുന്നേ ..നീ ഇനി തല്ലാൻ ഒന്നും നിൽക്കണ്ട ...ചെരിപ്പിന്റെ കാര്യം നീ പറഞ്ഞത് ഞാനും ജിപ്സിനും മാത്രെ കേട്ടിട്ടുള്ളു ...നീ നാളെ തൊട്ടു ചെരിപ്പ് ഇട്ട് കടയിൽ വന്നോ " ജോബി ചേട്ടൻ പറഞ്ഞു ...
" അതെ മനീഷേട്ടാ " ജിപ്സിനും പിന്താങ്ങി
" ഇല്ല ജോബി ചേട്ടാ ...എനിക്ക് ഒറ്റ തന്തയെ ഉള്ളു ...അത് ഈ ഇരുന്നു കഞ്ഞികുടിക്കുന്ന മനുഷ്യൻ ആണ് ...മനീഷ് അവനെ ഇടിച്ചിരിക്കും " മനീഷ് പറഞ്ഞു
മനീഷിന്റെ കണ്ണിലെ പക ജോബി ചേട്ടന് മനസ്സിലായി .ജോബി ചേട്ടൻ പിന്നെ ഒന്നും പറയാൻ നിന്നില്ല ...

അടുത്ത ദിവസം രമ്യയുടെ അച്ഛനും ഇളയച്ഛനും കൂടി മനീഷിനെ കാണാൻ വന്നു .മനീഷ് അവരെ വിളിച്ചു അകത്തു ഇരുത്തി .അവർ പറഞ്ഞു

" രമ്യയുടെ കല്യാണം ശരിയായിട്ടുണ്ട് ...ചെക്കൻ കാനഡയിൽ നേഴ്സ് ആണ് ..അവൾക്കും സമ്മതം ആണ് ..ഈ മാസം 20 നു ആണ് മനസമ്മതം "
മനീഷ് ആകെ ഇടിവെട്ട് ഏറ്റത് പോലെ നിന്നു ...താൻ ജീവന് തുല്യം സ്നേഹിച്ച പെണ്ണ്,മനസ്സും ശരീരവും തനിക്കു തന്ന പെണ്ണ് ഒരു കാനഡക്കാരനെ കണ്ടപ്പോൾ ഇട്ടിട്ടു പോയോ ...അവനു വിശ്വസിക്കാൻ ആയില്ല .
രമ്യയുടെ അച്ഛൻ രമ്യയെ ഫോൺ വിളിച്ചു .എന്നിട്ട് ഫോൺ മനീഷിനു കൊടുത്തു
" സംസാരിക്കു ...രമ്യയാണ് " അയാൾ പറഞ്ഞു
മനീഷ് ഫോൺ വാങ്ങി ചെവിയിൽ വച്ചു അപ്പുറത്ത്

💬 Comments

View all comments