0%

Chapter Title : മണികിലുക്കം 16 [Sanku]

Author : Sanku Read All Parts 646

എന്നറിയില്ല....

സാവധാനം ഞങൾ വേർപിരിഞ്ഞു.... നോക്കുമ്പോൾ ചേച്ചിയുടെ കണ്ണുകൾ ആകെ കലങ്ങിയിരുന്നു...

"എടി പൊട്ടി ചേച്ചീ.... Love you..."

ചേച്ചി ഒന്നും പറയാതെ റൂമിലേക്ക് പോയി...

ഞാൻ പിന്നാലെ പോയി...

"ഞാൻ മുഖമൊക്കെ ഒന്ന് കഴുകിയിട്ട് വരാം... നീ ആ കറിയൊന്നു ചൂടാക്കാൻ വച്ചിട്ട് മണിയെ വിളിക്ക്..."

ഞാൻ ഒരു ബൊമ്മയെ പോലെ കേട്ടിട്ട് അടുക്കളയിൽ പോയി കറി ഓവനിൽ വച്ചിട്ട് മണിയെ വിളിക്കാൻ പോയി...

അവളെ വിളിച്ചെങ്കിലും വേണ്ടെന്ന് പറഞ്ഞു അവള് ചിണുങ്ങി ചിണുങ്ങി കിടന്നു...

കുറച്ചു മുന്നേയുള്ള ചേച്ചിയുടെ കലങ്ങിയ കണ്ണും വർത്താനവും ഉണ്ടാക്കിയ തരിപ്പ് മാറാത്തത് കൊണ്ട് മണിയെ പോലും നോക്കാൻ കഴിഞ്ഞില്ല...

ഞാൻ bathroom പോയി വന്നിട്ടും ചേച്ചി വന്നിരുന്നില്ല... ഞാൻ റൂമിൽ കയറി അവിടെ ഇല്ല... ബാത്റൂമിലേക്ക് പോകാൻ നോക്കുമ്പോഴേക്കും ചേച്ചി ഇറങ്ങി വന്നു...

"എന്തെ?"

"അല്ല കാണഞ്ഞിട്ട് വന്നതാണ്..."

"നീ മണിയെ വിളിച്ചോ?"

"ഓ അവൾക്ക് വേണ്ടെന്ന്"

"എനിക്കും വേണ്ട... നീ കഴിച്ചോ..."

"അല്ല അറിയാൻ മേലഞ്ഞിട്ട് ചോദിക്കുവാ.... എന്താ എന്താ... പറ്റിയത്..."

"ഒന്നുമില്ല... "

"അങ്ങനെ ഒഴിയേണ്ട.... വന്നേ കഴിക്കാം..."

ഞാൻ ചേച്ചിയുടെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് ഇറക്കി

"അല്ലടാ ...എനിക്ക് വേണ്ടാത്തത് കൊണ്ടാണ്..."

"മിണ്ടാതിരുന്നോ.... ഞാൻ പറയും നിങൾ കേൾക്കും.... അവിടെ ഇരിക്ക്"

ടേബിൾ കാണിച്ചിട്ട് കുറച്ചു അധികാരത്തോടെ എന്ന പോലെ പറഞ്ഞു....

ഞാൻ പോയി food എടുത്തു വന്നു... ചോറും കറിയും ഒക്കെ വിളമ്പി...

"അല്ല നിനക്ക് വേണ്ടേ?"

ഒറ്റ പ്ലേറ്റ് കണ്ടിട്ട് ചേച്ചി ചോദിച്ചു...

ഞാൻ ഒന്നും പറഞ്ഞില്ല ... ചേച്ചിയുടെ അടുത്തേക്ക് ഇരുന്നു... ചോറ് കുഴച്ചു ഉരുട്ടി ചേച്ചിക്ക് കൊടുത്തു... ഒന്ന് ഞെട്ടിയ ചേച്ചി...കുഞ്ഞു കുട്ടിയെ പോലെ തിന്നാൻ തുടങ്ങി...

ഞാൻ ചേച്ചിക്ക് വാരി കൊടുത്തു... ഇതൊക്കെ കണ്ട് ചേച്ചിയുടെ കണ്ണ് നിറഞ്ഞു...

"എടി ചേച്ചി....

💬 Comments

View all comments