0%

Chapter Title : മണിമലയാർ 4 [ലോഹിതൻ]

Author : Lohithan Read All Parts 1751

പ്രശ്നം...

സാർ എന്നെ തട്ടിയിട്ടിട്ട് ഇയാൾ നിർത്താതെ പോകുകയായിരുന്നു.. ഞാൻ പുറകെ വന്ന് പിടിച്ചതാണ്...

ഇപ്പോൾ വണ്ടിക്ക് പേപ്പർ ഒന്നും ഇല്ലന്നാണ് പറയുന്നത്...

അപ്പോൾ ഒരു പോലീസുകാരൻ എസ് ഐ യുടെ ചെവിയിൽ എന്തോ പറഞ്ഞു...

ഉടൻ എസ് ഐ റോയിക്ക്‌ സല്യൂട്ട് കൊടുത്തു...

നിന്റെ പേര് എന്താണ്..?

രുദ്രൻ എന്നാണ് സാർ...

ആരുടേയാണ് ജീപ്പ്..?

എന്റെ വണ്ടി തന്നെയാണ് സർ...

അപ്പോഴാണ് റോയിയുടെ ഒരു കൈയിലെ മുട്ടിനു താഴെ രക്തം വരുന്നത് എസ് ഐ ശ്രദ്ധിച്ചത്...

റോയിയും അപ്പോഴാണ് അതു കണ്ടത്.. നോക്കിയപ്പോൾ ഒരു ചെറിയ മുറിവാണ്.. കൈകുത്തി വീണപ്പോൾ പറ്റിയതാണ്...

സാർ പോയി മുറിവിന് മരുന്ന് വെയ്ക്ക്.. ഞങ്ങൾ ഇവനെ കൊണ്ടു പോ കുവാ.. രുദ്രന്റെ വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ പറഞ്ഞിട്ട് ഒരു പൊലീസ് കാരനെയും അവിടെ നിർത്തിയ ശേഷം എസ് ഐ പോയി...

സ്റ്റേഷനിലേക്ക് കയറി ചെന്ന രുദ്രനെ കണ്ട് അല്പം പ്രായമുള്ള ഒരു ഒരു പോലീസുകാരൻ പറഞ്ഞു...

ആഹാ.. രുദ്രനോ.. നിന്നെ കുറേ നാളായല്ലോ കണ്ടിട്ട്..

അത് കേട്ട് എസ് ഐ ചോദിച്ചു ഇവനെ അറിയുമോ..

അറിയുമോന്നോ.. ഇവൻ നമ്മുടെ പഴയ സസ്പെൻഷനിൽ നിൽക്കുന്ന ദിവകരൻ സാറിന്റെ അടുത്ത ആളല്ലേ..

രുദ്രനോട് മാറിനിൽക്കാൻ പറഞ്ഞിട്ട് പോലീസുകാരനോട് തന്റെ ക്യാബിനിലേക്ക് വരാൻ പറഞ്ഞു എസ് ഐ...

ക്യാബിനിലേക്ക് വന്ന പോലീസുകാരനോട് എസ് ഐ പറഞ്ഞു...

ഇവനും ദിവാകരൻ സാറുമായി എന്തു ബന്ധമാണ്..

സാറേ.. ദിവകരാൻസാർ പെൺ വിഷയത്തിൽ ഇത്തിരി വീക്കാ.. ഇത്തിരിയല്ല ശരിക്കും വീക്കാ...

ഇവൻ മുണ്ടക്കയത്ത് എവിടെയോ ആണ് താമസം.. എപ്പോഴും കള്ളും കഞ്ചാവുമാണ്....

മുണ്ടക്കയം കിഴക്കേക്കര അമ്പലത്തിലെ ഉൽത്സവത്തിന് ഇവൻ ഒരാളെ കുത്തി.. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് അവൻ ചത്തു...

ചത്തവനും ഇവനെ പോലെയാ.. നാടിനും വേണ്ടാ വീടിനും വേണ്ടാ...

അന്ന് ദിവകരൻസാർ മുണ്ടക്കയത്താ ജോലി ചെയ്യുന്നത്.. ആ കേസ് അന്വേഷിച്ചതും സാറാ...

ഒരു തള്ളയും രണ്ടു പെങ്ങന്മാരു ആണ് ഇവന്റെ വീട്ടിൽ ഉള്ളത്...

കാണാൻ വല്യ കുഴപ്പമില്ലാത്ത രണ്ടു പെൺ കുട്ടികൾ.. തള്ളയും മോശമല്ല

💬 Comments

View all comments