0%

Chapter Title : മണിമലയാർ [ലോഹിതൻ]

Author : Lohithan Read All Parts 1318

ശേഷമുള്ള ദിവസങ്ങൾ സോഫിയയുടെ ഓർമയിൽ എത്തി...

ആദ്യ രണ്ടു ദിവസം റോയി ഇവിടെയൊക്കെ ഉണ്ടായിരുന്നു.. പെട്ടന്ന് അവനെ കണ്ടതായി...

ചാച്ചൻ മരിച്ച ശേഷം ആദ്യമായി അമ്മയും ഞങ്ങൾ രണ്ടു കുട്ടികളും മാത്രം കിടന്ന രാത്രി.. കഴിഞ്ഞ രണ്ടു ദിവസവും റോയി പുറത്തുണ്ട് എന്ന ധൈര്യം മനസ്സിൽ ഉണ്ടായിരുന്നു...

അമ്മേ.. റോയിച്ചൻ എവിടെ പോയി..

ആഹ്.. അവൻ പോയി..

എങ്ങോട്ട്..

എനിക്കറിയില്ല.. എവിടെ എങ്കിലും പോകട്ടെ..

അപ്പോഴാണ് ലില്ലി പറഞ്ഞത്.. ചേച്ചി ഈ അമ്മയാണ് റോയിച്ചനെ പറഞ്ഞു വിട്ടത്.. ഞാൻ കേട്ടതാണ് എങ്ങോട്ട് എങ്കിലും പൊക്കോളാൻ പറഞ്ഞത്...

മിണ്ടാതെ കിടക്കടീ.. അവളുടെ ഒരു റോയിച്ചൻ.. എന്ന് പറഞ്ഞു കൊണ്ട് ലില്ലിയുടെ ചന്തിയിൽ ഒരു പിച്ചു കൊടുത്തു ശോഭന....

പിറ്റേ ദിവസം സോഫിയ ചോദിച്ചു അമ്മേ അപ്പോൾ റോയിച്ചന് കോളേജിൽ പോകണ്ടേ...

നീ നിന്റെ കാര്യം നോക്ക് പെണ്ണേ.. എന്ന് പറഞ്ഞു കൊണ്ട് കണ്ണുരുട്ടിയതോടെ സോഫിയ പിന്നെ ശോഭനയോട് അവന്റെ കാര്യം മിണ്ടിയിട്ടില്ല...

എങ്കിലും ചിലപ്പോഴൊക്കെ അവൾ റോയിയെ ഓർക്കും.. അവന്റെ പഠിത്തം മുടങ്ങിയോ.. അവൻ എവിടെ താമസിക്കും.. അങ്ങിനെയൊക്കെ...

അരിച്ചാക്കും മറ്റ് സാധനങ്ങളും എല്ലാം എടുത്തു വെച്ചശേഷം എന്തോ കാര്യം ഉണ്ടന്ന് പറഞ്ഞു അവൻ വീണ്ടും വെളിയിൽ പോകാൻ തയ്യാറായി...

റോയി നീ വരില്ലേ.. വരും ആന്റി.. താമസിച്ചാൽ നിങ്ങൾ ഭക്ഷണം കഴിച്ചു കിടന്നോളു.. ഞാൻ വന്നിട്ട് വിളിച്ചോളാം...

രാത്രി ഒൻപത് മണിയായിട്ടും അവനെ കാണാത്തതുകൊണ്ട് ശോഭന മക്കളെയും കൂട്ടി ഭക്ഷണം കഴിക്കാൻ ഇരുന്നു..

രണ്ടു മൂന്നു കൂട്ടം കറിയും നല്ല അരിയുടെ ചോറും.. വളരെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത്‌.. റേഷൻ കടയിൽ നിന്നും കിട്ടുന്ന അരിയുടെ ഒരു രുചിയും ഇല്ലാത്ത ചോറ് കഴിച്ചു കഴിച്ചു നാവിലെ രുചി കെട്ടു പോയിരുന്നു...

മത്തിക്കറിയുടെ ചാറിൽ കുഴച്ച ചോറ് വായിലേക്ക് വെയ്ക്കുമ്പോൾ ശോഭന ഓർത്തു മൈക്കിളച്ചായന്റെ കൂടെ ഈ വീട്ടിലേക്ക് ആദ്യമായി കയറി വന്ന റോയിയുടെ ഭയവും പരിഭ്രമവും നിറഞ്ഞ മുഖം..

താൻ അവനെ എപ്പോഴും വെറുത്തിട്ടെ ഒള്ളു.. അച്ചായനെ ഓർത്തു ക്ഷമിച്ചു എന്ന് മാത്രം.. അച്ചായൻ അന്ന്

💬 Comments

View all comments