Chapter Title : മണിമലയാർ 4 [ലോഹിതൻ]
റോയിച്ചൻ എന്ന നിലയിലേക്ക് അമ്മയുടെ കാഴ്ചപ്പാട് മാറാനുള്ള സമയം കൊടുക്കണം...തൃതി വേണ്ടാ..
പിറ്റേദിവസം വൈകുന്നേരം റോയി ബൈക്ക് ഓടിച്ചു കൊണ്ട് പോകുമ്പോൾ ദൂരെ നിർത്തിയിരുന്ന ഒരു ജീപ്പ് അവനെ കണ്ടതോടെ പെട്ടന്ന് മുന്നോട്ട് എടുത്തു..
ബൈക്കിൽ ഇടിക്കാനുള്ള വരവാണ് ജീപ്പിന്റെത് എന്ന് തോന്നിയ റോയി സൈഡിലുള്ള താഴ്ചയിലേക്ക് ബൈക്ക് ഇറക്കിയത് കൊണ്ട് കഷ്ടിച്ചാണ് രക്ഷപെട്ടത്...
ബൈക്കിന്റെ ബാക്സൈഡിൽ ചെറുതായി ജീപ്പ് തട്ടുകയും ചെയ്തു..
താൻ വീഴുന്നത് കണ്ടിട്ടും ജീപ്പ് നിർത്താതെ പോകുന്നത് കണ്ട് ബൈക്ക് കുഴിയിൽ നിന്നും കയറ്റിയിട്ട് റോയി ജീപ്പിനെ പിന്തുടർന്നു....
കുണ്ടും കുഴിയും നിറഞ്ഞ ഗ്രാമീണ റോഡിൽ അധിക നേരം ചേയ്സ് ചെയ്യേണ്ടി വന്നില്ല റോയ്ക്ക്...
ജീപ്പിന് വിലങ്ങനെ ബൈക്ക് നിർത്തിയ റോയി ചാടി ഇറങ്ങി ജീപ്പിന് അടുത്തെത്തി...
ജീപ്പിനുള്ളിൽ ഒരാളെ ഉണ്ടായിരുന്നുള്ളു..
ആരാടാ നീ.. എന്തിനാണ് ഇത് ചെയ്തത്.. ഒരു അബദ്ധം പറ്റിപ്പോയി.. മനഃപൂർവം അല്ല..
അബദ്ധമാണെങ്കിൽ വണ്ടി നിർത്താതെ പോയത് എന്തിനാണ്.. അത് സാറേ വണ്ടിക്കു ബുക്കും പേപ്പറു മൊന്നും ഇല്ല...
എന്താ തന്റെ പേര്..?
രുദ്രൻ..!
ഒരു വല്ലാത്ത പേരാണല്ലോ...
ഈ സമയത്ത് ഒരു പൊലീസ് ജീപ്പ് അതു വഴി വന്നു..
റോഡിന്റെ നടുവിൽ ബൈക്ക് നിർത്തിയിരിക്കുന്നത് കണ്ട് ചെറുപ്പക്കാരനായ si ഇറങ്ങി വന്നു..
എന്താടോ.. എന്താ പ്രശ്നം...
സാർ എന്നെ തട്ടിയിട്ടിട്ട് ഇയാൾ നിർത്താതെ പോകുകയായിരുന്നു.. ഞാൻ പുറകെ വന്ന് പിടിച്ചതാണ്...
ഇപ്പോൾ വണ്ടിക്ക് പേപ്പർ ഒന്നും ഇല്ലന്നാണ് പറയുന്നത്...
അപ്പോൾ ഒരു പോലീസുകാരൻ എസ് ഐ യുടെ ചെവിയിൽ എന്തോ പറഞ്ഞു...
ഉടൻ എസ് ഐ റോയിക്ക്
💬 Comments
View all comments