Chapter Title : മണിമലയാർ 4 [ലോഹിതൻ]
സാർ...
പറയടാ.. പറയാതെ നിനക്ക് രക്ഷയില്ല
ദിവാകരൻ..
ഏത് ദിവകരൻ...
ഇവിടെ മുൻപ് എസ് ഐ ആയിരുന്ന ദിവകരാൻസാർ...
അയാളും നീയുമായി എന്താ ബന്ധം
എന്റെ അളിയനാണ് സാർ..
അളിയനോ..?
എന്റെ പെങ്ങളെ...
കെട്ടിയോ..?
ഇല്ല..
പിന്നെ എങ്ങിനെയാടാ അളിയൻ ആകുന്നത്...
അത്.. അവർ ഒരുമിച്ചാണ് താമസിക്കുന്നത്...
നിന്റെ അമ്മയുടെ കൂടെയും അയാൾ താമസിച്ചിട്ടില്ലേ..
നിന്റെ നാക്ക് ഇറങ്ങിപ്പോയോ..
പറയടാ.. ഉണ്ടോ ഇല്ലയോ...
ഉണ്ട്. സാർ....
അമ്മയുടെ കൂടെ കിടക്കുന്നവനെ അച്ഛാ എന്നല്ലേ വിളിക്കേണ്ടത്...
അതെ...
എന്നിട്ട് നീ അയാളെ അച്ഛാ എന്ന് വിളിച്ചോ...?
ഇല്ല..
ചുരുക്കി പറഞ്ഞാൽ നിന്റെ അമ്മയുടെ കൂടെ കിടക്കുന്നതും പെങ്ങളുടെ കൂടെ കിടക്കുന്നതും അയാൾ തന്നെ.. അല്ലേ രുദ്രാ...
അപ്പോൾ അളിയച്ചാ എന്ന് വിളിക്കാം അല്ലേടാ..
രുദ്രൻ മൗനമായി തല താഴ്ത്തി നിന്നു..
ഒന്ന് വിളിച്ചെടാ അങ്ങിനെ...
അളിയച്ഛൻ...
എസ് ഐ ഒരു പോലീസ് കാരനെ വിളിച്ചു പറഞ്ഞു..
ഇവനെ ലോക്കപ്പിലേക്ക് ഇട്.. ഇന്ന് അവിടെ കിടക്കട്ടെ.. പട്ടാളക്കാരൻ പരാതിപ്പെടുമോ എന്ന് നോക്കിയിട്ട് നാളെ തീരുമാനിക്കാം ബാക്കി...
വീട്ടിൽ തിരികെ എത്തിയ റോയി യുടെ കൈയിൽ ബാന്റെജ് ഒട്ടിച്ചിരിക്കുന്നത് അദ്യം കണ്ടത് ശോഭനയാണ്...
"എന്താ റോയിച്ചാ ഇത്.. കൈയിൽ എന്താ പറ്റിയത്.."
" ഒരുത്തൻ ജീപ്പ് കൊണ്ടുവന്നു തട്ടിയതാ.."
" അയ്യോ.. എന്നിട്ട്..!"
"ഒന്നും ഇല്ല.. ഞാൻ വെട്ടിച്ചു മാറിയതു കൊണ്ട് ഒന്നും സംഭവിച്ചില്ല.. ഇത്തിരി തൊലി പോയി.. വേറെ ഒന്നുമില്ല..."
" സൂക്ഷിക്കണേ റോയിച്ചാ ... നിനക്ക് ശത്രുക്കൾ ഉണ്ട്..."
അവൻ ശോഭനയോട് ചേർന്നു നിന്ന് അവളുടെ തോളിൽ പിടിച്ചു
💬 Comments
View all comments