0%

Chapter Title : മണിമലയാർ 5 [ലോഹിതൻ]

Author : Lohithan Read All Parts 2.4K

ബസ്സിലാണ് ഡ്യൂട്ടി എന്ന് ലില്ലി പറഞ്ഞു...

റോയിക്ക് ചായ കൊടുക്കുമ്പോൾ അവൾ പറഞ്ഞു ""ചായയും കുടിച്ചിട്ട് ഓടി പോകരുത്.. ഇന്ന് ഞാൻ ഉണ്ടാക്കിയ ഊണ് കഴിക്കണം...""

അവനും അത് സമ്മതിച്ചു...

ഡ്രസ്സ് മാറി ഒരു കൈലിയും ഉടുത്തു കൊണ്ട് അവൻ വീടിന്റെ പുറത്തിറങ്ങി..

അവിടെയും ഇവിടെയുമൊക്കെ ചിതറി കിടന്ന ആവശ്യമില്ലാത്ത സാധനങ്ങൾ ഒക്കെ പെറുക്കി ഒരിടത്ത് കൂട്ടിയിട്ടു..മുറ്റത്ത് വളരാൻ തുടങ്ങിയ പുല്ലുകൾ ഒക്കെ പറിച്ചു കളഞ്ഞു...

അടുക്കളയിൽ പാചകം ചെയ്യുന്നതിനിടയിൽ ലില്ലി ഇതൊക്കെ കാണുന്നുണ്ടായിരുന്നു..

അവൾ ഓർത്തു.. റോയിച്ചന് ഇവിടെ വന്ന് ഇതൊക്കെ ചെയ്യണ്ട ആവശ്യമുണ്ടോ.. അതാണ്‌ റോയിച്ചൻ..

റോയ്ച്ചന് പ്രിയപ്പെട്ടവർക്ക് വേണ്ടി എന്തും ചെയ്യും.. അതൊന്നും ആരോടും പറഞ്ഞ് ഏൽപ്പിക്കില്ല.. സ്വയം അങ്ങ് ചെയ്യും...

അടുക്കളയിലെ ജോലി ഒതുക്കിയിട്ട് അവൾ റോയിയെ വിളിച്ചു...

""എന്റെ റോയിച്ചയാ ഇവിടെ വരുമ്പോൾ എങ്കിലും കുറച്ചു നേരം വെറുതെ ഇരിക്ക്.. അതൊക്കെ അവിടെ കിടക്കട്ടെ..ഞാൻ സമയം പോലെ ചെയ്തോളാം...""

അകത്തേക്ക് കയറിയ റോയി ലില്ലിയുടെ കൈയിൽ പിടിച്ച് തന്റെ അടുത്ത് ഇരുത്തി..എന്നിട്ട് ചോദിച്ചു

"" ഞാൻ ചോദിക്കുന്നതിനു സത്യമായ മറുപടി പറയണം.. നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ.. ഉണ്ടങ്കിൽ എന്നോട് തുറന്നു പറയ്.. ""

അവൾ റോയിയുടെ കണ്ണിലേക്കു നോക്കി ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.. പക്ഷേ അവളുടെ കണ്ണ് നിറഞ്ഞു വരുന്നത് അവൻ കണ്ടു...

ഞാൻ നിനക്ക് അന്യൻ ആണോ മോളേ.. നിന്റെ മുഖഭാവം മൊന്നു മാറിയാൽ എനിക്ക് മനസിലാവും...

അവൾ കുറച്ചു കൂടി റോയിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു...

" സാം കുട്ടിയുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ.. ഉണ്ടങ്കിൽ

💬 Comments

View all comments