0%

Chapter Title : മഞ്ജിമ 1 [Manoj]

Author : Kambikathakal Read All Parts 269

തരുന്നതല്ലേ എന്നായിരുന്നു അമ്മയുടെ മറുപടി. ഇതേ ചോദ്യം ഞാൻ അമ്മയോട് പലനാൾ ചോദിച്ചു. എന്റെ ചോദ്യവും അമ്മയുടെ ഉത്തരവും ഒന്നുതന്നെയായിരുന്നു. അങ്ങിനെ കുറച്ചുനാൾ കഴിഞ്ഞു എന്റെ അച്ഛൻ അവധിക്കു വന്നു തിരിച്ചു പോയിക്കഴിഞ്ഞപ്പോൾ എന്റെ തലയിൽ തലോടി അമ്മ പറഞ്ഞിരുന്നു എനിക്കും ഒരു അനിയത്തിയെയോ അനിയനെയോ തരണമെന്ന് ദൈവത്തോട് പറഞ്ഞിട്ടുണ്ട് ദൈവം തരുമെന്ന്. പിന്നെ അമ്മയുടെ വയർ വീർത്തുവരുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോൾ ഞാൻ അമ്മയോട് ഒരു ദിവസം ചോദിച്ചു എന്താ അമ്മേടെ വയർ വീർത്തു വരുന്നത് എന്ന്. അപ്പോൾ അമ്മ പറഞ്ഞു മോനു വരാൻ പോകുന്ന അനിയനോ അനിയത്തിയൊ ആണു എന്ന്. അന്ന് മുതൽ ഞാൻ എന്റെ അനിയനോ അനിയത്തിയോ കിടക്കുന്ന അമ്മയുടെ വീർത്ത വയറിൽ ഉമ്മ വെക്കുമായിരുന്നു. എപ്പോഴാ അനിയനോ അനിയത്തിയോ വരികൾ എന്നായി പിന്നെ എന്റെ സംശയം. കാരണം എനിക്കും ഒരു അനിയനോ അനിയത്തിയൊ വരാൻ പോകുന്ന കാര്യം ഞാൻ എന്റെ കൂട്ടുകാരോടെല്ലാം പറഞ്ഞിരുന്നു. മോന്റെ വലിയ അവധിക്കു എന്ന് അമ്മ പറഞ്ഞു. എന്ന് വെച്ചാൽ മെയ്‌ മാസത്തിൽ.

അങ്ങിനെ ആ വർഷത്തെ സ്കൂൾ അവധിക്കാലത്തു എനിക്ക് ഒരു അനിയത്തി പിറന്നു. അത്ഭുതമെന്നു പറയട്ടേ അവൾ പിറന്നത് എന്റെ പത്താം പിറന്നാളിന്റെ അന്നാണ്. അങ്ങിനെ എല്ലാം വർഷവും ഒരേ ദിവസം ഞങ്ങളുടെ പിറന്നാൾ ആഘോഷിച്ചുവന്നു. ആദ്യമൊക്കെ അവളെനിക്ക് കുഞ്ഞു വാവ ആയിരുന്നു. പിന്നെ ഞാൻ അവളുടെ രക്ഷ കർത്താവിനെ പോലെ ആയി. പക്ഷേ ഞങ്ങളുടെ സ്നേഹം പറഞ്ഞറിയിക്കാൻ വയ്യാത്ത പോലെ ദൃഢമായിരുന്നു. ഞാൻ 7 -)0 ക്ലാസ്സിലെത്തിയപ്പോൾ അവളെ LKG യിൽ  ചേർത്തു.

💬 Comments

View all comments