Chapter Title : മഞ്ജിമാഞ്ജിതം 4 [കബനീനാഥ്]
അഞ്ജിതയും നന്ദുവും കുളി കഴിഞ്ഞിരുന്നു……
മേനോൻ എഴുന്നേറ്റിരുന്നില്ല……
പുറമെ, ഒന്നും ആരുടെയും മുന്നിൽ പ്രകടിപ്പിക്കരുതെന്ന് അഞ്ജിത അവനോട് സത്യം ചെയ്യിച്ചിരുന്നു…
നന്ദു, അത് സന്തോഷ പൂർവ്വം അനുസരിച്ചു..
മേമ, തന്റെ സ്വന്തമായെന്ന സന്തോഷം അവന്റെ മുഖത്തുണ്ടായിരുന്നു…
കുറച്ചു കഴിഞ്ഞതും ജോലിക്കാരി എത്തി..
അഞ്ജിത അച്ഛനെ വിളിച്ച് ചായ കൊടുത്തു……
എട്ടു മണിയ്ക്കു മുൻപേ , സച്ചുവും മഞ്ജിമയും അമ്മയും എത്തി…
പിറന്നാൾ വേഷത്തിലായിരുന്നു സച്ചു…
കസവു മുണ്ടും ക്രീം കളർ ഷർട്ടും…
അതിനു ചേരുന്ന സെറ്റ് സാരിയാണ് മഞ്ജിമ ധരിച്ചിരുന്നത്…
“” പിറന്നാൾ അവന്റെയല്ലേ… നീയെന്തിനാ കോലം കെട്ടിയത്… ?””
അഞ്ജിത മഞ്ജിമയെ നോക്കി…
“” മാച്ചായിക്കോട്ടെന്ന് കരുതി………. “
വലത്തേ മുട്ടുകൈ സച്ചുവിന്റെ ചുമലിൽ കുത്തി മഞ്ജിമ ഞെളിഞ്ഞു നിന്നു…
അഞ്ജിത, സച്ചുവിനടുത്തേക്ക് ചെന്നു…
“ അമ്മേടെ ചക്കരക്ക് പിറന്നാളുമ്മ… …. “
അവൾ അവന്റെ നെറുകയിൽ ഒരു ചുംബനം കൊടുത്തു……
അഞ്ജിത സച്ചുവിനെ മൊത്തത്തിൽ ഒന്ന് നോക്കി……
തന്റെ മകൻ……….!
ഇരുപതിലേക്ക് ചുവടു വെച്ചിരിക്കുന്നു……!
“” ഇനി മേമയും തന്നേക്ക്… …. “
സച്ചു , മഞ്ജിമയുടെ നേർക്ക് കവിൾ നീട്ടി… …
“” നീ ചോദിച്ചാൽപ്പോരേടാ……. അതിനു പിറന്നാളൊന്നും ആകണ്ട , എനിക്കു തരാൻ… “”
പറഞ്ഞിട്ട് മഞ്ജിമയും സച്ചുവിന് ഒരുമ്മ കൊടുത്തു……
ജോലിക്കാരിയെ കാര്യങ്ങൾ പറഞ്ഞേല്‌പിച്ച ശേഷം എല്ലാവരും കൂടി തൃപ്പാളൂർ അമ്പലത്തിലേക്ക് പോയി……
മേനോൻ മാത്രം പോയില്ല… ….
തലേന്നത്തെ കെട്ടുവിടാത്തതായിരുന്നു കാരണം……
ക്ഷേത്ര ദർശനം കഴിഞ്ഞതും എല്ലാവരും അമ്പലത്തിനടുത്തുള്ള പുഴക്കരയിൽ ചെന്ന് കുറേ ഫോട്ടോയെടുത്തു……
നന്ദുവും എല്ലാത്തിനും ഉത്സാഹത്തോടെ നിൽക്കുന്നത് കൊണ്ട് , അഞ്ജിതയും സന്തോഷവതിയായിരുന്നു……
തിരിച്ചു വന്നപ്പോഴേക്കും സദ്യയ്ക്കുള്ള അധികം ജോലികളും ജോലിക്കാരി തീർത്തിരുന്നു……
രണ്ടു മണിയോടെ പിറന്നാൾ സദ്യ കഴിഞ്ഞു……
വിവേകും വിനോദും ഇതിനിടയിൽ രണ്ടു തവണ വിളിച്ചിരുന്നു……
ഒരു തവണ വീഡിയോ കോൾ ആയിരുന്നു
സച്ചു , ഇടപ്പള്ളിയിലേക്ക് വിളിച്ച്, അച്ഛമ്മയോടും അച്ഛച്ഛനോടും സംസാരിച്ചു…
അന്ന് വൈകുന്നേരം തിരികെ പോകാനായി , അഞ്ജിത ശ്രീധരേട്ടനെ വിളിക്കാൻ ഒരുങ്ങിയതും മേനോൻ വിലക്കി……
“” നല്ലൊരു ദിവസമായിട്ട് ഇന്ന്
💬 Comments
View all comments