0%

Chapter Title : മഞ്ജിമാഞ്ജിതം 5 [കബനീനാഥ്] [Climax]

Author : കബനീനാഥ് Read All Parts 21046

സിറ്റൗട്ടിൽ പുറത്തേക്ക് നോക്കി സച്ചു നിൽപ്പുണ്ടായിരുന്നു…
“” ഇന്നാടാ… ….”
സച്ചു മുഖം തിരിച്ചതേയില്ല… ….
മഞ്ജിമ അവന്റെ മുന്നിലേക്ക് കയറി നിന്നു…
അവൻ മുഖമുയർത്തിയതും അവൾ തന്റെ വലതു കൈയ്യിലിരുന്ന ചായക്കപ്പ് ഒന്ന് മൊത്തി…….
“” ഇതു പിടിയെടാ………. “
വലതു കയ്യിലെ കപ്പ് അവൾ അവനു നേരെ നീട്ടി….
സച്ചു സംശയത്തോടെ, കൈ നീട്ടി കപ്പ് വാങ്ങി …
“” ഞാൻ കുടിച്ചതാ… കുഴപ്പമുണ്ടോ… ?””
സച്ചു അവളുടെ മുഖത്തേക്ക് നോക്കിയതല്ലാതെ മിണ്ടിയില്ല……
അവൻ , അവളെ നോക്കിക്കൊണ്ടു തന്നെ ചായ ഒന്ന് മൊത്തി……
അവൻ പുറത്തേക്ക് നോക്കി…
അവന്റെ വലതു വശത്തേക്ക് ഒന്നുകൂടി അടുത്തു നിന്ന ശേഷം, അവൾ ചോദിച്ചു..
“”"ടേസ്റ്റിയാണോ… ….?””
സച്ചു മുഖം തിരിച്ചു…
“” ചായക്കല്ല… …. “
സച്ചുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിയുന്നത് അവൾ കണ്ടു……
ക്ഷേത്ര ദർശനം കഴിഞ്ഞ് ശ്രീധരേട്ടൻ വരുന്നുണ്ടായിരുന്നു……

സീൻ - ഒൻപത്

ഇടപ്പള്ളി തിരുനാളായിരുന്നു…
വിവേകും വിനോദും വന്നിരുന്നു…
എല്ലാവരുമൊന്നിച്ച് സുഹൃത്തുക്കളുടെ വീട്ടിലെ സന്ദർശനങ്ങളൊക്കെ കഴിഞ്ഞ്, ‘കമ്പനി’ കൂടുവാനായി അവർ സുഹൃത്തുക്കളുടെ കൂടെ തന്നെ പോയിരുന്നു…….
രണ്ടാം നിലയിൽ വാർപ്പിനു മുകളിലായിരുന്നു എല്ലാവരും…
ചതുര പൈപ്പ് കെട്ടിത്തിരിച്ച പാരപ്പെറ്റിനരികിൽ നിന്ന് നോക്കിയാൽ പ്രകാശ പാത സഞ്ചരിക്കുന്നത് കാണാമായിരുന്നു……
ബാന്റ് സെറ്റുകളുടെയും നാസിക് ഡോളുകളുടെയും ശബ്ദം,
അത്ര , അടുത്തല്ല എങ്കിലും അവർക്ക് കേൾക്കാമായിരുന്നു…
ചുറ്റും വൈദ്യുതാലങ്കാരങ്ങളുടെ പ്രഭ…
കാറ്റു വീശുന്നുണ്ടായിരുന്നു…
അടുത്തുള്ള വീടുകളിലെയും അപ്പാർട്ട്മെന്റുകളിലെയും താമസക്കാർ വാർക്കയ്ക്കു മുകളിൽ കസേരയിട്ടിരിക്കുന്നത് കാണാമായിരുന്നു..
“ ഗാനമേള എപ്പോഴാടാ…….?””
അഞ്ജിത പാരപ്പെറ്റിനരികിലേക്ക് വന്നു…
“” ആർക്കറിയാം…… ? ".
സച്ചു കൈ മലർത്തി…
അവൻ ഫോണിൽ ചിത്രങ്ങളെടുക്കുകയായിരുന്നു..
അകലെ, റോഡിൽ ബ്ലോക്കിൽ കുടുങ്ങിയ വാഹനങ്ങളുടെ നീണ്ട നിര പ്രകാശത്തിൽ നിന്ന് മനസ്സിലാക്കാമായിരുന്നു…
നന്ദുവിനടുത്തേക്ക് അഞ്ജിത നീങ്ങിയതും മഞ്ജിമ സച്ചുവിന്റെ കയ്യിൽപിടിച്ചു വലിച്ചു…
“” മതി നിന്റെ ഷൂട്ടിംഗ്… “
ഹാൻഡ് റെയിലനരികിൽ കസേര ഒരെണ്ണം കിടപ്പുണ്ടായിരുന്നു..
അത് വാട്ടർ ടാങ്കിന് മുകളിലേക്ക് കയറാൻ മുൻപ് കൊണ്ടിട്ടതാണ്…
ഇപ്പോഴവിടെ വെൽഡ് ചെയ്ത് ഒരു ഗോവണി ഘടിപ്പിച്ചിട്ടുണ്ട്..

💬 Comments

View all comments