0%

Chapter Title : മഞ്ജു എന്റെ പാതി 3 [RESHMA RAJ]

Author : Reshma Raj Read All Parts 1.3K

ഇരുന്നു...

ആതിരയും മഞ്ജുവും അകത്തേക്ക് പോയി...

അന്നേരം എനിക്ക് സ്റ്റേഷനിൽ നിന്നും ഫോൺ വന്നു...

ഞാൻ വീടിന് പുറത്ത് ഇറങ്ങി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ആതിരയുടെ അച്ഛൻ അപ്പുവെട്ടൻ കടന്ന് വന്നു....

ആ.. മോനെ അകത്തേക്ക് കയറിയില്ലെ...

ഞാൻ ഫോൺ വന്നപ്പോൾ പുറത്തോട്ട് ഇപ്പൊൾ ഇറങ്ങിയതാ...

ഞാൻ ഫോണിലെ സംസാരം അവസാനിപ്പിച്ചു..

ആളുടെ കൂടെ സിറ്റ് ഔട്ടിൽ ഇരുന്നു..

മോൻ്റെ വീട് പട്ടാമ്പി എവിടേ ആണ്...

അത് പോലീസ് സ്റ്റേഷൻ്റ ഒപ്പോസിറ്റ് കീഴയൂർ റോഡ് കയറി ഒന്നര കിലോമീറ്റർ...

ആ.. കീഴയൂർ... അവിടെ നമ്മുടെ പാർട്ടി സെക്രട്ടറി എം സി മാധവ മേനോൻ്റെ വീടിൻ്റെ ഭാഗത്ത് ആണോ...

ആളുടെ മകനാണ് ഞാൻ മിഥുൻ മാധവ മേനോൻ...

ആഹാ... അങ്ങനെ വരട്ടെ...

ഞാൻ ആമയൂർ ലോക്കൽ കമ്മിറ്റി മെമ്പർ ആയിരുന്ന സമയത്ത് ഇടക്ക് കാണുമായിരുന്നു.. അന്ന് മാധവേട്ടൻ ജില്ലാ കമ്മിറ്റി മെമ്പർ ആയിരുന്നു..

ഞാൻ പിന്നെ കൃഷി കാര്യങ്ങൾ ആയി പാർട്ടി ബ്രാഞ്ച് മെമ്പർ ആയി പോകുന്നു...

അച്ഛൻ ഇപ്പൊൾ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി മെമ്പറും ആണല്ലോ ....

അതെ...

മോൻ എങ്ങനെ.. യുവജനസംഘടനയിൽ പ്രവർത്തിക്കുന്നുണ്ടോ.. ഇല്ല...

ഞാൻ പോലീസിൽ ആണ്...

ആഹാ... അത് നന്നായി...

അൽപനേരം കഴിഞ്ഞപ്പോൾ ആതിരയുടെ അമ്മ കാപ്പിയുമായി വന്നു..

പിന്നെ മഞ്ജുവും ആതിരയും വന്നു...

കാപ്പി കുടിക്കുന്നത് ഇടക്ക് ആതിരയുടെ അച്ഛൻ പറഞ്ഞു . ഇത് മാധവേട്ടൻ്റെ മോൻ ആണ്..

ആതിരയുടെ അമ്മ ചോദിച്ചു.. ഏത് മാധവേട്ടൻ്റെ മനുഷ്യ..

പാർട്ടി ജില്ലാ സെക്രട്ടറി മാധവമേനോൻ...

ആണോ..മോനെ.. എന്ന് ആതിരയുടെ അമ്മ..

അതെ.. ഇളയ

💬 Comments

View all comments