Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]
പുറത്ത് ഇറങ്ങി ഞാൻ ഒരു കുപ്പി മൊത്തം അകത്താക്കി…… പിന്നെ എൻ്റെ കണ്ണുകൾ താനേ ഇരുട്ട് കയറുന്നത് പോലെ, തല ചുറ്റുന്നത് പോലെ….. ഞാൻ നിലത്ത് ചുമരും ചാരി ഇരുന്നു….. ഭൂമി എന്നെ മാത്രം ചുറ്റുന്ന ഒരു ഫീൽ ചുറ്റും ചിത്ര ശലഭങ്ങൾ… ഞാൻ അവിടെ തന്നെ ഇരുന്നു മയങ്ങി പോയി…….
വാതിൽ തുറന്ന് അകത്ത് കയറിയ മഞ്ജുവിൻ്റെ അമ്മ കാണുന്നത് കിടക്കയിൽ ഷരണിനെ കെട്ടിപിടിച്ച് കിടക്കുന്ന മിന്നുവും അജയനും.. താഴേ നിലത്ത് ഒരു ഭോദവും ഇല്ലാതെ സുഖത്തിൽ ഉറങ്ങുന്ന മറ്റ് മൂന്ന് പേരും….. സൈഡിൽ നോക്കിയപ്പോ എന്നെയും കണ്ടൂ…..
ഈ ചെക്കൻ ആദിയെ കൂടി ചീത്തയാക്കും….. മോളെ നീ ഇങ്ങോട്ട് ഒന്ന് പെട്ടെന്ന് വന്നെ….”””””
എന്താ അമ്മേ….. എന്ത് പറ്റി…..””””.
നീ അത് കൊണ്ടോ……””””””.
അയ്യോ ആദിയേട്ടൻ….. എന്ത് പറ്റിയതാണ് അമ്മെ…”””” ഒരു നിഴൽ എന്നെ കുലുക്കി വിളിക്കുന്നത് ഞാൻ അറിഞ്ഞു. ഏട്ടാ…. കണ്ണ് തുറക്കൂ….. അമ്മ എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത് ആദിയെട്ടന് എന്ത് പറ്റി…”””””
മഞ്ജു നീ ഇങ്ങനെ വേവലാതി പെടാതെ…. നിൻ്റെ അനിയൻ അവന് കള്ള് കൊടുത്തതആണ്…”””””””
അമ്മയ്ക്ക് അറിയില്ലേ ഏട്ടന് ഇതൊന്നും പതിവില്ലെന്ന്…… രാവിലെ ബോധം വരട്ടെ ഞാൻ കൊടുക്കുന്നുണ്ട് അവന് അവൻ്റെ കളി ഇത്തിരി കൂടുന്നുണ്ട്…”””””” അവള് എന്നെ പിടിച്ച് അവളുടെ അമ്മയുടെ സഹായത്തോടെ ഞങ്ങൾക്ക് തയാറാക്കിയ മുറിയിൽ എന്നെ കിടത്തി….
വന്ന ബോധത്തിൽ ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു നേരെ ബാത്ത്റൂമിലേക്ക് നടന്നു,…… എൻ്റെ ആടിയാടി പോക്ക് കണ്ട് മഞ്ജു എൻ്റെ കൂടെ തന്നെ എന്നെ താങ്ങി
💬 Comments
View all comments