0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.9K

തൊട്ട് അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടു വിടാൻ നോക്കി….. ഞാൻ എന്നെ സഹകരണ ആശുപത്രിയിൽ കൊണ്ട് വിടാനായി അയാളോട് അപേക്ഷിച്ചു…… എന്തോ മൂപ്പർ പിന്നെ ഒന്നും ചോദിച്ചില്ല എന്നെ ഹോസ്പിറ്റലിൻ്റെ മുന്നിൽ ഇറക്കി തന്നു….

ഞാൻ ഓടച്ചെന്നു മുന്നിൽ എത്തിയപ്പോൾ തന്നെ അവിടെ എൻ്റെ വീട്ടുകാരും മഞ്ജുവിൻ്റെ വീട്ടുകാരും ഉണ്ടായിരുന്നു എല്ലാവരും എന്നേ തന്നെ രൂക്ഷമായി നോക്കി… ഞാൻ ദൂരെ ഇരിക്കുന്ന ശരണിനെയും അജയനെയും കണ്ടൂ … അവൻ്റെ അടുത്ത് ഞാൻ ചെന്നു….

എടാ മഞ്ജു എവിടെയാണ്….”””””” ഞാൻ ശരണിനോട് ചോദിച്ചു…. അവൻ അജയനെ അവിടെ ഇറുപ്പിച്ച് എന്നെ വിളിച്ച് മാറ്റി നിർത്തി…..

ചേട്ടന് എന്ത് പറ്റി….. തലയിൽ നിന്നൊക്കെ ചോര വരുന്നുണ്ടല്ലോ ചേട്ടൻ വാ…. ആദ്യം നമ്മുക്ക് ചേട്ടനെ കാണിക്കാം….. “”””””” അവൻ എന്നെ കേഷ്യലിറ്റിയിൽ കൊണ്ട് പോകാൻ നിർബന്ധിച്ചു…

ഞാൻ എങ്ങും ഇല്ല….. അവള് എവിടെ…… എനിക്ക് അവളെ കാണണം…”””””””*

ചേച്ചിക്ക് ഇപ്പൊ കുഴപ്പം ഇല്ല….. ഡിസ്ചാർജ് ചെയ്തു….. ഞങൾ വീട്ടിലേക്ക് തിരിച്ചു പോകുവാൻ നിൽകുവാ….””*”*****

ഹൊ….. എനിക് ഇപ്പോഴാണ് ശ്വാസം നേരെ വീണത്….. ഞാൻ അവളെ ഒന്ന് കാണട്ടെ…””””””””

ചേട്ടന് ഇപ്പൊൾ അവിടേക്ക് പോകണ്ട….. അത് അതത്ര നല്ലതല്ല….. വാ നമുക്ക് ഈ മറിവു മരുന്ന് വെച്ച് കെട്ടാം…””””” അവൻ എന്നെ അവരിൽ നിന്നും മാറ്റാൻ പരമാവധി ശ്രമിച്ചു…

അവളെ കാണാതെ ഞാൻ എവിടേക്കും വരില്ല…”””””” അവനെ തല്ലി മാറ്റി ഞാൻ അവളുടെ അച്ഛൻ്റെ നേരെ നടക്കുവാൻ തുടങ്ങി… പെട്ടെന്നു അജയൻ എൻ്റെ മുന്നിൽ കയറി വന്നു അവൻ എന്നെ ആഞ്ഞു നെഞ്ചില് ചവിട്ടി…….

💬 Comments

View all comments