0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.9K

വാങ്ങി എൻ്റെ പുറത്ത് അടിതന്നു ഞാൻ വേദന കൊണ്ട് പുളഞ്ഞ നിലത്ത് വീണു…..

നാണമില്ലേ നായേ…. നിനക്ക്….”””””അയാള് കാർക്കിച്ച് തുപ്പി…… “”””””ഇനി നീയും എൻ്റെ കുടുംബവുമായി യാതൊരു ബന്ധവും ഇല്ല…. ഞാനോ നിൻ്റെ അമ്മയോ മരിച്ചാൽ പോലും ആ പടി നീ ചവിട്ടരുത്…… എൻ്റെ മോൻ ആദിത്യ വർമ്മ മരിച്ചതായി ഞാൻ കണക്കാക്കുന്നു…. “”””””

ഞാൻ വീണ്ടും എഴുന്നേറ്റ് വണ്ടിക്ക് നേരെ പോകാൻ ശ്രമിച്ചപ്പോൾ അച്ഛൻ എൻ്റെ കഴുത്തിന് പിടിച്ചു… ആ വടി ആഞ്ഞു വീശി എൻറെ തല ലക്ഷ്യം വെച്ച്…… ഞാൻ കണ്ണുകൾ അടച്ച് ഒരു നിമിഷം എൻ്റെ ജീവിതം മൊത്തം ഓടി പിടിച്ചു…. കൊറച്ച് നേരം കഴിഞ്ഞിട്ടും അടി കിട്ടാത്തതിനാൽ ഞാൻ കണ്ണു തുറന്നപ്പോൾ കാണുന്നത് വടി തടഞ്ഞു നിർത്തിയ അഷ്റഫിനെയാണ്….. അവൻ എൻ്റെ അച്ഛനെ തള്ളി മാറ്റി…എന്നെ പിടിച്ച് അവൻ്റെ തോളിൽ കയ്യിട്ടു നേരെ നില്പിച്ചു….

ഞാൻ എല്ലാം കേട്ടു…. ഇനി ഇവൻ്റെ ദേഹത്ത് ആരെങ്കിലും കൈ വെച്ചാ… പിന്നെ ഈ ഹോസ്പിറ്റൽ നിന്നു ജീവനോടെ ആരും പോകില്ല…. “”””” അവൻ്റെ കൂടെ റെസ്റ്റോറൻ്റ് ജോലിക്കാരും ഉണ്ടായിരുന്നു.. അവൻ ജീപ്പും കൊണ്ടു വന്നതായിരുന്നു…..

ചോട്ടൂ….. വണ്ടി എടുക്കടാ…… “””” അവർ എന്നെ ജീപ്പിൽ കയറ്റി….. നേരെ മറ്റൊരു ഹോസ്പിറ്റലിൽ കൊണ്ടു പോയി…… എൻ്റെ ബോധം അപ്പോഴേക്കും പോയിരുന്നു…..

ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ…. കറങ്ങുന്ന ഫാനിനെയാണ് കാണുന്നത്…. എനിക് ഒട്ടും പരിചയമില്ലാത്ത സ്ഥലമായിരുന്നു അത്….. എൻ്റെ തലയിലും കൈ കാലിലും വയറിലും കുറെ കെട്ടുകളും ഉണ്ടായിരുന്നു…. കയ്യിൽ ഗ്ലൂ്കോസിൻ്റെ ഇൻജക്ഷൻ ഉണ്ടായിരുന്നു… ഞാൻ വെളളം

💬 Comments

View all comments