Chapter Title : മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha]
ബീ തിങ്കിങ് ഇറ്റ് വിൽ ബി മിസ്‌യൂസ്‌ഡ്..."
ഡെന്നിസ് സംഗീത പറഞ്ഞത് കേട്ടില്ല. സിമോണയോട് നടത്തിയ ചാറ്റിലെ ചില വാക്കുകൾ ഓർമ്മിക്കുകയായിരുന്നു അയാളപ്പോൾ.
തിരികെ ക്വർട്ടേഴ്‌സിൽ വന്നു കഴിഞ്ഞ് ഡെന്നിസ് അൽപ്പസമയം ഉറങ്ങാൻ ശ്രമിച്ചു. സന്ധ്യാസമയങ്ങളിൽ അങ്ങനെ പതിവില്ല. ബെഡിൽ മൊബൈലിരിപ്പുണ്ട്.
ഒരു മെസേജ് ടോൺ കേട്ട് കയ്യെത്തിച്ച് മൊബൈൽ എടുത്തു.
മെസഞ്ചറിൽ സിമോണയുടെ പേര് ഏറ്റവും മുകളിലായി അയാൾ കണ്ടു.
"പുതിയ കഥയിൽ ആയിരിക്കും അല്ലേ?"
അവൾ ചോദിച്ചു.
"ഇല്ല..മനസ്സ് ഫുൾ ബ്ളാങ്ക് ആണ്. ശുദ്ധശൂന്യം. നോ പ്ലോട്ട് ..നോ ക്യാരക്റ്റർ..."
"മനസ്സിൽ സിമോണയുണ്ടോ?"
"മനസ്സിൽ സിമോണ മാത്രമേയുള്ളൂ..."
തുടർന്ന് നാലഞ്ച് സ്മൈലികൾ.
"നിങ്ങളുടെ റെജിമെൻറ്റ് ക്യാമ്പ് ചെയ്യുന്നത് ജോർഗെറ്റിലല്ലേ? അങ്ങനെയല്ലേ മാണിക്യം പറഞ്ഞത്?"
"അതെ..."
"ഗൗഹാട്ടിയിൽ നിന്ന് എത്ര കിലോമീറ്റർ ഉണ്ട് ജോർഗെറ്റിലേക്ക്?"
"നാൽപ്പത്...മുക്കാൽ മണിക്കൂർ ഡ്രൈവ്..."
"നാളെ മുക്കാൽ മണിക്കൂർ ഡ്രൈവ് ചെയ്യാമോ?"
ടെന്നീസിന്റെ ഉള്ളൊന്നു തുടിച്ചു.
സിമോണ എന്താണുദ്ദേശിക്കുന്നത്?
"യെസ് ..ഓക്കേ ...ഡ്രൈവ് ചെയ്യാം ..ബട്ട്..."
"ബട്ട് വൈ എന്നല്ലേ ഉദ്ദേശിച്ചേ?"
"യാ, അതേ..."
"ബിക്കോസ് ആം കമിങ് ഗോഹട്ടി...ബിക്കോസ് യൂ ക്യാൻ സീ മീ...ബിക്കോസ് ഐ ക്യാൻ സീ യൂ...."
"വാട്ട്!!"
"യാ മാൻ..ഐം കമിങ് ഗോഹട്ടി..."
ഡെന്നിസിന് തുള്ളിചാടണമെന്നു തോന്നി. ചാറ്റ് ബോക്സിലെ അക്ഷരങ്ങൾ കറുത്ത രത്നങ്ങളെപ്പോലെ അയാളെ നോക്കി തിളങ്ങി. സത്യമാണോ? താൻ ഉറങ്ങിക്കിടക്കുകയാണോ? അയാൾ ശക്തിയായി മുഖത്ത് അടിച്ചു. നല്ല വേദനയെടുത്തു. അപ്പോൾ നേര് തന്നെയാണ്.
"മൈ ഗോഡ് ..ഗൗഹാട്ടിയിൽ എവിടെ...?"
"ഡെന്നിസ് പറയൂ, ഞാൻ ഗൗഹാട്ടിയിൽ ആദ്യം വരികയാണ്..."
അയാൾ ഒരു നിമിഷം ആലോചിച്ചു. ഏതെങ്കിലും റെസ്റ്റോറന്റ്റ് ആണ് നല്ലത്. പക്ഷെ ഏത്? ഹാപ്പി ഹൈ റെസ്റ്റോറന്റ്റ്? ജി എം ഗോപാൽ മഹാരാജ്? ഷാഹി ഡർബാർ? എസ് ആർ കഫേ ഡി വുഡ്ലാൻഡ്‌സ്?
നോ! നോ !! പിക്കാഡല്ലി...യെസ് പിക്കാഡല്ലി...പെർഫെക്റ്റ് സെറ്റിങ് ഫോർ റൊമാൻസ്.
"ഹലോ..പോയോ?"
വീണ്ടും സിമോണ മെസേജ് ചെയ്തു.
"ഇല്ല ..പോകാനോ!! പകച്ചിരിക്കുകയാണ്..സത്യമാണോ എന്ന് വിശ്വസിക്കാൻ ശ്രമിക്കുകയാണ്..."
വീണ്ടും നാലഞ്ച് സ്മൈലികൾ.
"സ്ഥലം പറയൂ,"
"പിക്കാഡല്ലിയിൽ വരാമോ?"
"പിക്കാഡല്ലി? അതെന്താണ്?"
"റെസ്റ്റോറന്റ്റ് ആണ്...അവിടെ
💬 Comments
View all comments