0%

Chapter Title : മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha]

Author : സ്മിത Read All Parts 1.7K

അർത്ഥത്തിന്റെ നീളവും ആഴവും അളക്കാൻ അയാൾ പാടുപെട്ടു.

"അത്..."

അവൾ തുടർന്നു.

"എങ്കിൽ ഈ റെസ്റ്റോറൻറ്റിന്റെ പിമ്പിൽ, ഒരു ദേവദാരു മരത്തിന്റെ കീഴിൽ ഒരു പൂക്കടയുണ്ട്...അവിടെ നിൽക്കുന്ന സിമോണയുടെയടുത്തേക്ക് നിങ്ങളെ പറഞ്ഞയക്കണമെന്ന് അവൾ എന്നോട് പറഞ്ഞിരുന്നു...."

ഡെന്നിസ് ഒരു നിമിഷം പോലും വൈകാതെ അങ്ങോട്ട് കുതിച്ചു.

ഇടനാഴികൾ, വരാന്ത, കോമ്പൗണ്ട്, ആളുകൾ ഒഴുകുന്ന നിരത്ത്. ദേവദാരുമരം. പൂക്കട.

പൂവിൽക്കുന്ന സുന്ദരനായ കൗമാരക്കാരനോട് കുശലം പറഞ്ഞ്, പുറം തിരിഞ്ഞു നിൽക്കുന്ന ഒരു യുവതി.

പച്ചനിറമുള്ള ചുരിദാർ ടോപ്പ്.

ക്രീം നിറത്തിലുള്ള ഷാൾ.

വെളുത്ത ലെഗ്ഗിൻസ്.

ഡെന്നിസ് അവളുടെ പിമ്പിലെത്തി.

ഒരു നിമിഷം അയാൾ വാക്കുകൾക്ക് വേണ്ടി പരാതി.

ഒന്ന് കിതച്ചു.

പിന്നെ കയ്യുയർത്തി അവളെ തൊട്ടു.

ഹൃദയത്തിലെ മുഴുവൻ സ്നേഹവും ചാലിച്ച് അയാൾ വിളിച്ചു.

"സിമോണാ...."

അവൾ തിരിഞ്ഞു നിന്നു.

ഹൃദയത്തിലേക്ക് രക്തം ഇരച്ചെത്തുന്നു.

ശ്വാസം നിലയ്ക്കുന്നു.

"സംഗീത...!!"

ഡെന്നിസിന് വാക്കുകൾ വിറച്ചു.

"വിൽ യൂ മാരീ മീ..."

ഒരു ചുവന്ന പനിനീർപുഷ്പ്പമെടുത്ത്  ഡെന്നിസിന്റെ നേരെ നീട്ടി അവൾ ചോദിച്ചു.

[Ended]

💬 Comments

View all comments