Chapter Title : മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha]
ഫ്രണ്ടിനോട് എനിക്ക് ഇഷ്ടം തോന്നിയിട്ടുണ്ട്...ഏകദേശം ഒരുമാസമായി..."
"ഓൺലൈൻ ഫ്രണ്ട്! ഡെന്നിസ് വെറുതെ തമാശ പറയല്ലേ...!”
ഡെന്നിസിന്റെ മുഖത്തേക്ക് ജാള്യത ഇരച്ചെത്തി.
"എങ്ങനെയാ അത്? ഫേസ്ബുക്കിൽ? അറിയില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തിട്ട്? മൈ ഗോഡ്! ഈസ് ദാറ്റ് വാട്ട് യൂ ആർ ഗോയിങ് റ്റു സേ?"
ഡെന്നിസ് തലകുലുക്കി. അവൾ അതിശയം വിട്ടുമാറാതെ അയാളെ നോക്കി.
"ഐ കാന്റ്റ് ബിലീവ് ..പ്ലീസ് ഡോണ്ട് ഗേറ്റ് ഒഫെൻഡഡ്..ബട്ട് സാറിനെപ്പോലെ ബ്രില്യൻറ്റ് ആയ ഒരു മിലിട്ടറി ഓഫീസർ....”
"അങ്ങനെയല്ല സംഗീത ..ഇത് ജെനുവിൻ ആണ്..."
“ഫേസ്ബുക്കിലും ഒക്കെ ഒരുപാട് ഫ്രോഡ് ഉണ്ട്..ഫോട്ടോസ് ഒക്കെ ഫെക് ആയിരിക്കും..."
"ആക്ച്വലി..."
അവളെ തുടരാൻ അനുവദിക്കാതെ ഡെന്നിസ് പറഞ്ഞു.
"ഞാൻ അവളുടെ ഫോട്ടോ കണ്ടിട്ടില്ല...ഞങ്ങൾ ചാറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ ...ടെക്സ്റ്റ്..."
അവൾ ആദ്യം കാണുന്നത് പോലെ അയാളെ മിഴിച്ചു നോക്കി.
"ആർ യൂ ക്രേസി? ആർ യൂ ക്രേസി ഡെന്നിസ്...?ഇത്രയും ഡിസിപ്ലിൻഡ് ആയ ഒരു മിലിട്ടറി ഓഫീസർക്ക് ഇങ്ങനെയൊക്കെ പേഴ്‌സണൽ ലൈഫിൽ അബദ്ധം പറ്റുമോ?...എന്നിട്ട്..കേൾക്കട്ടെ ..പറഞ്ഞെ പറഞ്ഞെ..."
അയാൾ ജാള്യതയോടെ അവളെ ഒന്ന് നോക്കി.
പക്ഷെ അടുത്ത നിമിഷം അയാളിൽ ദൃഢഭാവം തിരിച്ചു വന്നു.
"എനിക്കറിയാം..ഐ നോ ..ഇറ്റ് മേ സീം ക്രേസി ഫോർ പീപ്പിൾ ലൈക് യൂ....ബട്ട് ...ബട്ട് ..ഋഷിക പോയിക്കഴിഞ്ഞ് ഏകദേശം കംപ്ലീറ്റ്‌ലി ബ്രോക്കൻ ആയ എന്നെ ഇപ്പോൾ ഒരു നോർമൽ മനുഷ്യനാക്കിയത് അവളുമായുള്ള ചാറ്റ് ആണ്...അവൾ തന്ന കൗൺസലിംഗ്...അവളുടെ വാക്കുകൾ ...ചാറ്റ് ബോക്സിലെ അക്ഷരങ്ങൾക്ക് അത്രമേൽ ശക്തിയുണ്ടെങ്കിൽ ...എങ്കിൽ അവൾ നേരിട്ട് സംസാരിക്കുമ്പോൾ ....കാണുമ്പോൾ ....യൂ നോ ..എന്തുമാത്രം....കാണാതെ ഞാൻ അവളെ അറിഞ്ഞു....ആ അറിവ് ഇപ്പോൾ ഒരു ഒബ്സഷനായി വളർന്നു നിറയുന്നു എന്നിൽ...."
അവർ നോക്കി നിൽക്കെ ദേശാടനപ്പക്ഷികൾ അവർ നിൽക്കുന്നിടത്തെ ആകാശത്തിലേക്ക് പറന്നു വന്നു. മഞ്ഞിനപ്പുറം മേഘങ്ങളുടെയടുത്തേക്ക് അവ നീങ്ങി.
“ഡെന്നിസ്..."
അവൾ അവനെ വിളിച്ചു.
"ഷീ മസ്റ്റ് ബി ഓൾഡ്...അഗ്ലി ...എ മദർ ..സംബഡീസ് വൈഫ് ...ദെൻ...?"
"ദെൻ....ആദ്യത്തെ രണ്ടുകാര്യങ്ങൾ ഞാൻ കാര്യമാക്കുന്നില്ല...സംഗീത പറഞ്ഞ അവസാനത്തെ രണ്ടുകാര്യങ്ങൾ ശരിയായാൽ...ദെൻ ഐ വിൽ ലെറ്റ് ഇറ്റ് ഗോ..."
അത് പറഞ്ഞപ്പോൾ
💬 Comments
View all comments