0%

Chapter Title : മഞ്ഞ്മൂടിയ കനൽ വഴികൾ 4 [Sawyer]

Author : Kambikathakal Read All Parts 1.2K

കാര്യം നിന്റെ മോളുടെ കുഞ്ഞിന്റെ ഓപ്പറേഷനുള്ള കാര്യങ്ങൾ റെഡിയായി കേട്ടോ. അടുത്ത ആഴ്ച അഡ്മിറ്റാകാം.”

അവസാന വാചകം കേട്ടപോൾ ആനിയുടെ മനസ്സിന്റെഭാരം പകുതി കുറഞ്ഞ പോലെ തോന്നി.

ആനി… നീ  എസ്തപ്പാൻ എന്ന പേരു എവിടേലും കേട്ടിടുണ്ടോ?

“ഇല്ലലോ ചേട്ടാ എന്താ? “

എന്നാ സഖാവ് അലോഷി എന്ന പേര് ഓർക്കുന്നുണ്ടോ?

അലോഷി എന്ന പേര് കേട്ടപ്പോ ആനിയുടെ ഉള്ളിൽ നിന്നും ഒരു മിന്നൽ പാഞ്ഞു.

“ അതേ നിന്റെ അച്ചനും അമ്മയും ചേച്ചിയുമടക്കം എട്ടുപേരെ കൊലപ്പെടുത്തി തൂക്കുകയറിൽ തൂങ്ങിയ അലോഷിതന്നെ”

തന്റെ കുടുംബവും ജീവിതവും നശിപ്പിച്ചു ബാല്യം ഇളയപ്പന്റെ ചായ്പ്പിലാക്കിയ അലോഷിയുടെ പേരു കേട്ടപ്പോൾ ആനിയുടെ ഉള്ളിൽ വെറുപ്പു പറഞ്ഞു പൊങ്ങി.

ആനി അലോഷിയുടെ അപ്പനാണ് എസ്തപ്പാൻ . അലോഷിയുടെ വധശിക്ഷ കഴിഞ്ഞു. അയാളും ഇളയ മോനും നാടുവിട്ടുപോയി. പത്തുവർഷം കഴിഞ്ഞു നീ ഇവിടെ ജോലിക്കു ചേരുന്നതിനു മൂന്നു മാസം മുൻപു എന്നെ അനേഷിച്ചു അയാൾ വന്നു. നീ അടക്കം നാലുപേരുടെ കാര്യങ്ങൾ അന്വേഷിച്ചാ വന്നെ . കണ്ടുപിടിച്ചു തരണം എന്നു പറഞ്ഞു.

“"എന്തിനാ എന്നെ തിരക്കിയെ ?””

നിന്റെഅപ്പനും അമ്മയും ജോലി നോക്കിയ ഈ സ്ഥലത്തേക്ക് നിന്നെ കൊണ്ടുവരണം എന്നാ എന്നോടു പറഞ്ഞെ .

“എന്റെ അപ്പനും അമ്മയും ഇവിടാണോ ജോലി ചെയ്തെ. അവരു പി.ആർ പ്ലാന്റേഷൻസിലാ ജോലി ചെയ്തെ.”

പി.ആർ പ്ലാന്റേഷൻ അതു തന്നെയാണ് നെടുംചാലിൽ എസ്റ്റേറ്റ്. മാത്യൂസ് സാറിന്റെ അപ്പൻ പത്രോസിന്റെ ആയിരുന്നു പ്ലാന്റേഷൻ . ഇപ്പോ എല്ലാവരും നെടും ചാലിൽ എസ്റ്റേറ്റ് എന്നാ പറയുന്നെ എന്നുള്ളു. എന്റെ അപ്പനും ഞാനുമൊക്കെ

💬 Comments

View all comments