Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 3 [സ്പൾബർ]
“” അതിനെന്താടോണിച്ചാ,.. ഇവിടെ വെക്കാം… “
കറിയാച്ചൻ സന്തോഷത്തോടെ പറഞ്ഞു. ടോണി പണം തന്നെ വിശ്വസിച്ചേൽപ്പിക്കുന്നു എന്നത് ഒരഭിമാനമായി അയാൾക്ക് തോന്നി.
ടോണി ബാഗിന്റെ സിബ്ബ് തുറന്ന് കട്ടിലിലേക്ക് കുടഞ്ഞിട്ടു.
ഞെട്ടി വിറച്ചു പോയ കറിയാച്ചൻ വീഴാതിരിക്കാനായി മേശയിൽ പിടിച്ച് നിന്നു. നാൻസിക്കും അത് വിശ്വസിക്കാനായില്ല. രണ്ട് പേരും ജീവിതത്തിൽ ഇത്തരം ഒരു കാഴ്ച നേരിട്ട് കണ്ടിട്ടില്ല..
നോട്ടിന്റെ പത്തിരുപത് വലിയ കെട്ടുകൾ… അത് കട്ടിലിൽ ചെറിയൊരു കൂമ്പാരമായി കിടക്കുകയാണ്.. കറിയാച്ചൻ കിതച്ച് കൊണ്ട് ടോണിയെ നോക്കി.
“”ടോണീ ഇത്.. ഇത്…”
പേടിയോടെ അയാൾ ആ നോട്ട് കെട്ടിന്
നേരെ തുറിച്ച് നോക്കി.
കുറച്ച് പൈസ എന്ന് പറഞ്ഞപ്പോൾ ആ പാവം കരുതിയത് പത്തോ, പതിനായിരമോ രൂപയുണ്ടാകും എന്നാണ്. അത്രയൊക്കെ അയാൾ ഇത് വരെ നേരിട്ട് കണ്ടിട്ടുള്ളൂ..
“ചേട്ടാ.. ഇത് ഇരുപത് ലക്ഷം രൂപയുണ്ട്.. ഇത് ചേട്ടൻ സൂക്ഷിക്കണം.. “”
കറിയാച്ചൻ തളർന്ന് കിടക്കയിലേക്കിരുന്നു. ഇരുപത് ലക്ഷം രൂപ എന്ന് അയാൾ കേട്ടിട്ട് പോലുമില്ല.
നാൻസിക്കും അത് കണ്ട് പേടിയായി.
മേശയുടെ ചുവട്ടിൽ ആ ബാഗവൾ കണ്ടിരുന്നു. അതിൽ വല്ല തുണിയുമാകും എന്നാണവൾ കരുതിയത്.. ഇരുപത് ലക്ഷം രൂപ..! അതായിരുന്നോ അലക്ഷ്യമായി ആ മേശച്ചുവട്ടിൽ കിടന്നത്.. !
“”ടോണീ.. എനിക്ക്.. എനിക്കിതൊന്നും…””
കറിയാച്ചൻ പേടിയോടെ പറഞ്ഞു.
“ ചേട്ടനെന്തിനാ ഇങ്ങിനെ പേടിക്കുന്നത്..?
ഇത് കട്ടതോ, പിടിച്ച് പറിച്ചതോ അല്ല.. ഞാനെന്റെ വീട് വിറ്റ പൈസയാണ്.. ചേട്ടൻ ഇതിവിടെയൊന്ന് സൂക്ഷിച്ചാൽ മാത്രം മതി.. “"
ടോണി അയാളെ സമാധാനിപ്പിച്ചു.
“” എന്നാലും ടോണീ.. ഇത്രയുംപൈസ ഇവിടെ… ?””
“”
💬 Comments
View all comments