0%

Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 4 [സ്പൾബർ]

Author : Spulber Read All Parts 54.4K

ഇവൻമാർ മതി… “

കറിയാച്ചൻ അവരെ വിശദമായി പരിചയപ്പെടുത്തി.

ടോണിയും അവർക്കൊപ്പമിരുന്ന് ചായ കുടിച്ചു.
ഏഴ്മണിയായെങ്കിലും ഇപ്പഴും ഇരുട്ട് തന്നെയാണ്.. നല്ല കോടമഞ്ഞും..
ചായകുടികഴിഞ്ഞ് ടോണി ഒരു സിഗററ്റെടുത്ത് കത്തിക്കുന്നത് ഷംസു തെല്ലൊരു അസൂയയോടെ നോക്കി നിന്നു. സ്വതവേ അൽപം അപകർഷതാ ബോധമുള്ളവനാണ് ഷംസു..
സുന്ദൻമാരായ ആണുങ്ങളെ കാണുമ്പോൾ അവനൊരു തരം അസൂയയയാണ്.
പക്ഷേ.. ടോണിയോട് അവന് ആരാധനയാണ് തോന്നിയത്.. താൻ തേടിയതെന്തോ കണ്ടെത്തിയ ഒരു ആവേശം..
അമ്പാനേ…ശ്രദ്ധിക്ക്.. ശ്രദ്ധിച്ച്കൈകാര്യം ചെയ്യണം…
അവന്റെ മനസ് അവനോട് തന്നെ മന്ത്രിച്ചു.

കടയുടെ മുന്നിൽ ഒരു ബൈക്ക് വന്ന് നിന്നു. അതിൽ നിന്നിറങ്ങുന്ന ചെറുപ്പക്കാരനെ ടോണിനോക്കി.

“”ടോണിച്ചാ.. ഇത് സുനിക്കുട്ടൻ.. എന്നാ നമുക്കിറങ്ങിയാലോ.. ?””

മാത്തുക്കുട്ടി സുനിക്കുട്ടനെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

“” ഇറങ്ങാം മാത്തുക്കുട്ടീ.. ഞാനിപ്പ വരാം.. ‘“

എന്ന് പറഞ്ഞ് ടോണി അകത്തേക്ക് കയറി.
നാൻസി മുറിയിൽ ഇരിക്കുകയാണ്.

“” നാൻസീ.. നീ അതിൽ നിന്ന് കുറച്ച്പൈസയിങ്ങെടുത്തേ…”

മുറിയിലേക്ക് കയറിക്കൊണ്ട് ടോണി പറഞ്ഞു.
നാൻസി എഴുന്നേറ്റ് അവളുടെ ബാഗിൽ ഭദ്രമായി വെച്ച അലമാരയുടെ ചാവിയെടുത്ത് ടോണിക്ക് കൊടുത്തു. അവൻ ആവശ്യത്തിനുള്ള പൈസയെടുത്ത് അലമാര പൂട്ടി ചാവി നാൻസിക്ക് തന്നെ കൊടുത്തു.

“” ഇത് ഇച്ചായൻ തന്നെ വച്ചോ…എനിക്ക് പേടിയാ…”

നാൻസി പേടിയോടെ ചാവി അവന് കൊടുത്തു.

“” വേണ്ടെടീ.. നീ തന്നെ സൂക്ഷിച്ച് വെച്ചാൽ മതി.. പിന്നെ മറ്റേ കാര്യം സൗമ്യയോട് പറയുമ്പോലെ ഇത് പറയരുത്… കേട്ടോടീ…””

അത് പറഞ്ഞ് ടോണി പുറത്തേക്കിറങ്ങുമ്പോൾ നാൻസി പിന്നിൽ നിന്നും വിളിച്ചു.

“” ഇച്ചായാ…”

ടോണി തിരിഞ്ഞതും നാൻസി അവന്റെ കവിളിൽ

💬 Comments

View all comments