Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 5 [സ്പൾബർ]
പൂശി, പനങ്കുലപോലെയുള്ള മുടി വൃത്തിയായി ചീകിക്കെട്ടി, ഒരു ഷാളെടുത്ത് തലയിലൂടെ ചുറ്റിക്കെട്ടി. കണ്ണാടിയിൽ നോക്കി തൃപ്തിയോടെ പുറത്തിറങ്ങുമ്പോൾ, പുറത്ത് മാത്തുക്കുട്ടിയുടെ ജീപ്പ് വന്ന് നിൽക്കുന്ന ശബ്ദം കേട്ടു.
“” ഉമ്മാ.. അവരെത്തി.. “
റംല ഉൽസാഹത്തോടെ വിളിച്ച് പറഞ്ഞു.
നാല് പേരും ജീപ്പിൽ നിന്നിറങ്ങി അകത്തേക്ക് കയറി.
“”ടോണിച്ചാ… ഇങ്ങോട്ടിരിക്ക്… “
കസേര നീക്കിയിട്ട് കൊണ്ട് ഷംസു പറഞ്ഞു.
“ ഉമ്മാ.. ദേ, ഇവരെല്ലാം വന്നു.. ഇങ്ങോട്ടൊന്ന് വന്നേ… “
ഷംസു, അടുക്കളയിലേക്ക് നോക്കി വിളിച്ച് കൂവി.
എന്തെന്നില്ലാത്തൊരാവേശം, ഷംസുവിന്റെ പെരുമാറ്റത്തിലും, സംസാരത്തിലും ടോണി കണ്ടു.
അടുക്കളയിൽ നിന്നും നബീസു ഹാളിലേക്ക് കയറി വന്നു.
“ ഇതാണല്ലേ ടോണിച്ചൻ… ?
കടയുടെ പണിയൊക്കെ തുടങ്ങാറായോ, മോനേ… ?””
ടോണി, നബീസുവിന്റെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി.
വലിയ പ്രായമൊന്നുമില്ലാത്ത, സുന്ദരിയായൊരു സ്ത്രീ.. നല്ല സൗമ്യമായ സംസാരം..
“ ആ… ഉമ്മാ… പണി നാളെ തുടങ്ങണമെന്നാ കരുതുന്നത്.. പിന്നെ ഷംസുവൊക്കെ ഉള്ളത് കൊണ്ട് പെട്ടെന്ന് തീർക്കാം “”
അത് പറഞ്ഞ് കഴിഞ്ഞാണ്, നബീസുമ്മാക്ക് പിറകിൽ ഒരു അഭൗമമായ പ്രകാശം ടോണി കണ്ടത്.. അതൊരു സുന്ദരിയായ യുവതിയുടെ മാദക മുഖമാണെന്ന് അൽപംകഴിഞ്ഞാണവന് മനസിലായത്. ഇങ്ങിനെയൊരാൾ ഇവിടെ ഉള്ളത് അവനറിയില്ലായിരുന്നു.
അവന്റെ ഓരോ ചലനവും നിരിക്ഷിച്ചു കൊണ്ടിരുന്ന ഷംസു പറഞ്ഞു.
“”ടോണിച്ചാ.. അതെന്റെ ഇക്കാന്റെ ഭാര്യ യാ… എന്റെ റംലത്ത.. “”
റംല, തന്നെ ശരിക്ക് കാണാനായി, ഉമ്മാന്റെ പിന്നിൽ നിന്നും കുറച്ച് നീങ്ങി നിന്നു.
അവളും ടോണിയെ അടിമുടി നോക്കുകയായിരുന്നു.
ഷംസുപറഞ്ഞത് സത്യം തന്നെയാണെന്നവൾക്ക് മനസിലായി.
നല്ല സുന്ദരനും, ആരോഗ്യവാനും.
💬 Comments
View all comments