Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 5 [സ്പൾബർ]
ഏതിനും ഇവർ തന്റെ കൂടെയുണ്ടാവും..
ടോണി അവർക്കടുത്തേക്ക് ചെന്നു.
“”ടോണിച്ചാ.. എങ്ങിനെയാ വേണ്ടതെന്ന് പറഞ്ഞാൽ മതി…. ഇതൊക്കെ ഞങ്ങൾ റെഡിയാക്കിക്കോളാം…”
ടോണിയെ കണ്ട് സുനിക്കുട്ടൻ പറഞ്ഞു.
“സുനിക്കുട്ടാ.. നമുക്ക് നാല് ചുറ്റും കയറ് കെട്ടണം.. കയറിന് എന്ത് ചെയ്യും മാത്തുക്കുട്ടീ.. അത് നമ്മൾ വാങ്ങിയില്ലല്ലേ… “
അത് കേട്ട്, അവരുടെ പണി നോക്കി നിൽക്കുകയായിരുന്ന പടവ് കാരൻ തങ്കച്ചൻ പറഞ്ഞു.
“”ടോണിച്ചാ.. കയറ് എന്റെ വണ്ടിയിലുണ്ടാവും.. ഞാനൊന്ന് നോക്കട്ടെ… “
തൊട്ടടുത്ത് നിർത്തിയിട്ട തങ്കച്ചന്റെബൈക്കിലെ സൈഡ് ബോക്സ് തുറന്ന്, ഒരു ടേപ്പും, കുറച്ച് കയറും എടുത്ത് വന്നു.
താൻ ഉദ്ദേശിച്ച സ്ഥലം ടോണി, തങ്കച്ചന് കാട്ടിക്കൊടുത്തു.അപ്പോഴേക്കും, കറിയാച്ചന്റെ വിറകിൽ നിന്നും നാലഞ്ച് കഷ്ണമെടുത്ത്, അറ്റം കൂർപ്പിച്ച് നാണുവാശാൻ കൊണ്ടുവന്നു.
ഒരു കുറ്റിയെടുത്ത് ടോണിക്ക് കൊടുത്തു കൊണ്ട് തങ്കച്ചൻ പറഞ്ഞു.
“ ദൈവത്തെ മനസിൽ വിചാരിച്ച് ഈ കുറ്റി, കറിയാച്ചന്റെ അതിരിന് ചാരി അടിക്ക്… ഇതിൽ നിന്നും അളന്ന് ബാക്കി കുറ്റിയടിക്കാം… എന്നിട്ട് കയറ് കെട്ടാം… “
ടോണി തന്റെ കയ്യിലുള്ള കുറ്റി, നാണുവാശാന് കൊടുത്തു.
“” ആദ്യത്തെ കുറ്റി നാണുവാശാൻ അടിക്കട്ടെ…”
ഞെട്ടിപ്പോയ നാണുവാശാൻ വിറക്കുന്ന കൈകളോടെ അത് വാങ്ങി. ഇത്തരം ഒരു അംഗീകാരം ആദ്യമായിട്ടാണ് അയാൾക്ക്ലഭിക്കുന്നത്. അതിന്റെ എല്ലാ സന്തോഷവും, സങ്കടവും അയാളുടെ മുഖത്തുണ്ടായിരുന്നു.
അയാളിപ്പോൾ കരഞ്ഞേക്കുമെന്ന് ടോണിക്ക്.. കറിയാച്ചനും, കടയിലുണ്ടായിരുന്ന ബാക്കിയുള്ളവരും ഇറങ്ങിവന്നു.
തങ്കച്ചൻ പറഞ്ഞ സ്ഥലത്ത് പ്രാർത്ഥന യോടെ നാണുവാശാൻ ആദ്യത്തെ കുറ്റിയിടിച്ചു.
അതിൽ നിന്ന് ടേപ്പ് വെച്ച് അളന്ന്, ടോണി പറഞ്ഞ നീളത്തിലും, വീതിയിലും ബാക്കി കുറ്റികൾ കൂടി അടിച്ചു. അതിൽ
💬 Comments
View all comments