0%

Chapter Title : മഞ്ഞു മൂടിയ പാപങ്ങൾ 1 [Dr. Wanderlust]

Author : Dr.Wanderlust Read All Parts 2.3K

നോക്കി നിൽക്കുന്നവരാണ്. ഷിബിൻ വരുന്നത് അവർ കണ്ടിട്ടുണ്ടാകുമോ? ആന്റോച്ചനോട് ആരെങ്കിലും ചെന്ന് പറയുമോ?

-------------------------------------------------------------

രാത്രിയിൽ ആന്റോ വിളിച്ചു. “മേരി... ഞാൻ നാളെ പുലർച്ചെ എത്തും. നിനക്ക് എന്തെങ്കിലും വേണോ?”

അവന്റെ ശബ്ദത്തിൽ ഒരു സ്നേഹമുണ്ടായിരുന്നു. ആ സ്നേഹം കേട്ടപ്പോൾ മേരിയുടെ നെഞ്ച് പൊട്ടി.

“ഒന്നും വേണ്ട ആന്റോച്ചാ... നിങ്ങൾ വേഗം വാ.”

ഫോൺ വെച്ച ശേഷം അവൾ ഒരുപാട് കരഞ്ഞു.

ആന്റോ നല്ല മനുഷ്യനാണ്. പക്ഷേ അയാളുടെ ലോകത്ത് അവൾ ഒരു വീട്ടുപകരണം മാത്രമാണ്. ഭക്ഷണം ഉണ്ടാക്കാനും വീട് നോക്കാനും ഉള്ള ഒരാൾ. അവളുടെ ഉള്ളിലെ വികാരങ്ങൾ അയാൾ കണ്ടില്ല.

അതുകൊണ്ടാണോ താൻ ഷിബിനെ തേടിപ്പോയത്?

ഭർത്താവിന്റെ മടങ്ങിവരവ് മേരിയുടെ ഉള്ളിൽ കനലുകളെരിഞ്ഞു.

അടുത്ത ദിവസം പുലർച്ചെ ലോറിയുടെ ശബ്ദം കേട്ട് മേരി ഉണർന്നു. ആന്റോ വന്നു. അവൻ ക്ഷീണിതനായിരുന്നു. മദ്യത്തിന്റെ നേർത്ത മണം അവനിൽ നിന്നു വരുന്നുണ്ടായിരുന്നു.

“എന്താ മേരി... നീ ഉറങ്ങിയില്ലേ?” അവൻ അവളുടെ ചുമലിൽ കൈവെച്ചു.

മേരി ഒന്ന് വിറച്ചു. ഷിബിൻ തൊട്ട അതേ ഇടം. അവൾക്ക് അറപ്പ് തോന്നി, സ്വയം തന്നോട് തന്നെ. “ഇല്ല... നിങ്ങൾ വരുമെന്ന് കരുതി കാത്തിരുന്നു.”

ആന്റോ അവളെ ചേർത്തുപിടിച്ചു. “എനിക്ക് വല്ലാത്ത തളർച്ച മേരി. മുതുക് വേദന എടുക്കുന്നു. നീയൊന്ന് ചവിട്ടി തരുമോ?”

കിടക്കയിൽ ആന്റോ കമിഴ്ന്നു കിടന്നു. മേരി അവന്റെ മുതുകിൽ ചവിട്ടുമ്പോൾ അവൾ ആലോചിച്ചത് ഷിബിന്റെ കരുത്തുള്ള ശരീരത്തെക്കുറിച്ചായിരുന്നു. ആന്റോയുടെ ശരീരം തളർന്നിരിക്കുന്നു. പ്രായം അവനെ കീഴ്പ്പെടുത്തിയിരിക്കുന്നു.

“മേരി... നമുക്ക് ഒരു കുട്ടി വേണ്ടേ?” ആന്റോ പെട്ടെന്ന് ചോദിച്ചു.

ആ ചോദ്യം

💬 Comments

View all comments