Chapter Title : മഞ്ഞു പെയ്യുന്ന മരുഭൂമി [മാന്ത്രികൻ]
ചുമ്മാ ഓരോ കാര്യങ്ങൾ ഒക്കേ
ഹേമാ : എന്ത് കാര്യം
ഞാൻ : എനിക്ക് gf ഉണ്ടോ എന്ന് ഒക്കേ
ഹേമാ : എന്നിട്ട് നീ എന്ത് പറഞ്ഞു
ഞാൻ : ഇല്ല എന്ന് പറഞ്ഞു അപ്പോ കുട്ടിയെ ഇഷ്ട്ടം ആയോ എന്ന് ചോദിച്ചു
ഹേമാ : അപ്പോ നീ എന്തോ പറഞ്ഞു
ഞാൻ : അത്യാവശ്യം കാണാൻ കൊള്ളാവുന്ന കൊച്ചു അല്ലേ നോക്കാം എന്ന് പറഞ്ഞു
ഞാൻ അത് പറഞ്ഞതും പെട്ടന്ന് ഹേമാ മുറിയിലേക്ക് പോയി( അത് ഹേമയ്ക്ക് കൊണ്ട് എന്ന് എനിക്ക് മനസിലായി )
പിന്നെ മുറിയിൽ നിന്ന് ഒരു കരച്ചിൽ കേട്ടാണ് ഞാൻ അങ്ങോട്ട് ചെന്നത് ഞാൻ ചെന്ന് ലൈറ്റ് ഇട്ടു
എന്താ ചേച്ചി എന്ത് പറ്റി. ഞാൻ അത് ചോദിച്ചതും കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി അവൾ തിരിഞ്ഞു (സംഭവം അവളെ ചൂടാക്കാൻ ആണ് ഇത്രയും പറഞ്ഞത് എങ്കിലും അവളുടെ ആ മുഖം എന്റെ ചങ്ക് തകർത്ത് കളഞ്ഞു )ഞാൻ ഓടി അവളുടെ തോളിൽ കൈ വെച്ച് എന്താ ചേച്ചി ചേച്ചിക്ക് എന്താ പറ്റിയത്
ഏങ്ങൽ അടിച്ച് അവൾ സംസാരിച്ചു
ഹേമാ : അന്ന് രതീഷിന്റെ കൂടെ വന്നതിൽ പിന്നെ സന്തോഷം ഞാൻ അറിഞ്ഞിട്ട് ഇല്ല. അമ്മയും അച്ഛനും എന്നെ രതീഷിൽ നിന്ന് മാത്രമേ രക്ഷിച്ചുള്ളു ഞാൻ കാരണം അവർക്ക് ഉണ്ടായ നാണക്കേട് കൊണ്ടാണ് അവർ എന്നേ ഇങ്ങോട്ട് മാറ്റിയത് എന്നേ ആശ്വസിപ്പാക്കാൻ പോലും അവർ ശ്രമിചിച്ചല്ല. ഇവിടെ ഉള്ളവരുടെ കണ്ണിൽ എന്റെ ശരീരം കൊത്തിവലിക്കുന്ന കാമം മാത്രം ഞാൻ കണ്ടുള്ളു.
💬 Comments
View all comments