Chapter Title : മഞ്ഞുനീർതുള്ളി പോലെ 5 [Dheepa]
മനസിന്...ഞാൻ അവനോട് ചിരിച്ചു സംസാരിച്ചിരിക്കുന്നു...
അപ്പോഴേക്കുംവിദ്യ കുഞ്ഞിനേം കൊണ്ടു വന്നു.. ഡീ കുഞ്ഞിനെ പിടിക്ക് ഞാൻ അടുക്കളയിൽ കയറട്ടെ.. ഞാൻ കുഞ്ഞിനെ വാങ്ങി.. അവളാണേൽ അടുക്കളയിലേക്കും പോയി..പെട്ടെന്നു വാട്സാപ്പിൽ വരുന്ന ശബ്ദം ഞാൻ എടുത്തു നോക്കി..
"വേദനയുണ്ടോ.. ഞാൻ അറിഞ്ഞില്ല ഷിബു ചേട്ടൻ കുടിച്ചു കഴിഞ്ഞാൽ വീട്ടിൽ ഇത്രേം അലമ്പാണെന്നു... സോറി "
ഞാൻ ആരാണെന്നു അറിയാൻ നമ്പറിലേ ഡിപി എടുത്തു നോക്കി... അഫസൽ ആണ്.. സാധാരണ ഗതിയിൽ എനിക്ക് ദേഷ്യം വരേണ്ടതാണ് പക്ഷെ എന്തോ ഇപ്പോൾ എന്റെ മനസ്സ് ശാന്തമാണ്... ഞാൻ തിരിച്ചു ടൈപ്പ് ചെയ്തു...
"സാരമില്ല എനിക്ക് ശീലമായി...നിങ്ങൾ കൂട്ടുകാർ പറഞ്ഞാൽ ഷിബു ചേട്ടൻ കേൾക്കുമെങ്കിൽ അങ്ങേരെ ഒന്നു പറഞ്ഞു മനസിലാക്കു.."
അഫ്സൽ -അങ്ങേരുടെ സ്വഭാവം അറിയാലോ ആരു പറഞ്ഞാലും പുള്ളി കേൾക്കില്ല... വീട്ടിലേക്കു മടങ്ങി വരാൻ പാടില്ലേ...
ഞാൻ - ഇതിനു ഒരു തീരുമാനം ഉണ്ടാകട്ടെ അല്ലാതെ ഞാൻ ഇല്ല... എനിക്ക് ഉറക്കം വരുന്നു.. ശരി എങ്കിൽ..
അഫ്സൽ -ഗുഡ് നൈറ്റ് ഒരിക്കൽ കൂടി സോറി
. ഞാൻ -?
അപ്പോഴേക്കും അമ്മ വന്നു കഴിക്കാൻ വിളിച്ചു.. പ്രത്യേകിച്ചൊന്നും ആലോചിക്കാതെ ഭക്ഷണം കഴിച്ചു ഞൺ കിടന്നു... പതിയെ ഉറക്കത്തിലേക്കു ഞാൻ വഴുതി വീണു...
ഞാൻ കരഞ്ഞു കൊണ്ടു ഓടുകയാണ് ഉടു തുണി മുഴുവൻ പിച്ചി ചീന്ത പെട്ടിരിക്കുന്നു... ആാഹ്ഹ് ഞാൻ ഒരു കല്ലിൽ തട്ടി മറിഞ്ഞു വീണു... ബലിഷ്ഠമായ ആ കൈകൾ എന്നെ കോരി എടുത്തു അതിൽ നിന്നു രക്ഷപെടാൻ ഞാൻ ഒന്നു കുതറി നോക്കി പറ്റുന്നില്ല..അയാൾ എന്നെ ഏതോ കുറ്റി കാട്ടിലേക്കു
💬 Comments
View all comments