Chapter Title : മഞ്ഞുനീർതുള്ളി പോലെ [Dheepa]
ഞാൻ അത്ര മോശം അല്ല.. ഒരു ചെറിയൊരു സുന്ദരി കുട്ടി ആണ്... ആ ചിന്ത ഇപ്പോൾ എന്നെ തെല്ലോന്ന് അഹങ്കാരി ആക്കിയോ.. എന്റെ വീട്ടിലെ കാര്യങ്ങൾ ഒക്കെ തന്നെ ഞാൻ മറന്ന പോലെ... നിങ്ങൾക്ക് എന്നോട് ഇപ്പോൾ ഒരു വെറുപ്പ് തോന്നുന്നുണ്ടാവും അല്ലെ... എന്തോ എനിക്കറിയില്ല ഞാൻ അങ്ങനെ ആയി പോയി...ഏതായാലും ഇപ്പോൾ ഒരുത്തൻ എന്റെ പുറകെ നടക്കുന്നുണ്ട് പേര് സനിഷ് ... അന്നത്തെ ട്രെൻഡ് ബൈക്ക് ആണല്ലോ പൾസർ 220 ഞങ്ങൾ പെൺപിള്ളേരുടേം ഹരം ആണ് ആ ബൈക്ക്.. അന്ന് അതിൽ ഒന്നു കേറണമെന്ന് ആഗ്രഹിക്കാത്ത ഒരു പെൺപിള്ളേരും ഉണ്ടാകില്ല ... അവനുമുണ്ടായിരുന്നു പൾസർ ബൈക്ക്...ആദ്യം ഒക്കെ ഞാനും അവന്റെ മുന്നിൽ ജാട കാണിച്ചു കൂട്ടുകാരികളുടെ മുന്നിൽ വെച്ച് അവനെ കളിയാക്കി ചിരിക്കുമായിരുന്നു .. പക്ഷെ പിന്നേം പിന്നേം അവൻ എന്റെ പിന്നാലെ നടന്നു കൊണ്ടിരുന്നു.. പതിയെ പതിയെ അവൻ എന്റെ ഉള്ളിലേക്ക് കയറിപ്പറ്റാൻ തുടങ്ങി എന്തായാലും ഞാൻ ഒരു പെണ്ണല്ലേ.. ഒരു പെണ്ണിന് ഇഷ്ടം തോന്നുന്ന എല്ലാ ഘടകങ്ങളും അവനുണ്ടായിരുന്നു ... ഏതായാലും ഞാൻ പതിയെ അവനെ തിരിഞ്ഞു നോക്കാനും ചിരിക്കാനും ഒക്കെ തുടങ്ങിയതോടെ അവൻ പതിയെ എന്റെ അടുത്ത് വന്നു സംസാരിക്കാൻ തുടങ്ങി..
2008-2009 വർഷം ആയത് കൊണ്ട് എന്റെ കയ്യിൽ ഫോൺ ഒന്നും ഇല്ലായിരുന്നു അതു വാങ്ങാൻ ഉള്ള സാമ്പത്തിക സ്ഥിതിയും എനിക്കില്ലായിരുന്നു...അങ്ങനെ ഞങ്ങളുടെ പ്രേമം ചെറിയ രീതിയിലൊക്കെ സീരിയസാകാൻ തുടങ്ങി... ഇപ്പോൾ അവനെ കാണാതിരിക്കാൻ എനിക്ക് ആകുന്നില്ല ഡെയിലി ബസ് ഇറങ്ങിയ ഉടനെ അവനുമായി സംസാരിച്ചിട്ടേ ഞാൻ കോളേജിൽ കയറുമായിരുന്നുള്ളൂ ...ഒരു ദിവസംരാവിലേ തന്നെ അവൻ എന്നോട് സിനിമയ്ക്കു ചെല്ലാമോ എന്ന് ചോദിച്ചു.... സത്യം പറയാലോ എനിക്കും പോകണം എന്ന് തന്നെ ആയിരുന്നു. ഞാൻ ആദ്യം ചോദിച്ചാൽ അവന്റെ മുന്നിൽ എന്റെ വില പോകും എന്നുള്ളത് കൊണ്ട് മാത്രം ആണ് ഞാൻ അതിനെപ്പറ്റി പറയാതിരുന്നത്.. അന്ന് തന്നെ ഞാൻ ക്ലാസ്സ് കട്ട് ചെയ്തു അവന്റെ കൂടെ ഷേണായ്സ് തിയേറ്റർ ഇൽ പോയി.. ആഹാ ആദ്യം ആയി ആണ് ഞാൻ ബൈക്ക് ഇൽ
💬 Comments
View all comments