Chapter Title : മഞ്ഞുരുകും കാലം 5 [വിശ്വാമിത്രൻ]
ചാരി. എന്നിട്ട് എന്റെ റൂമിലൂടെ ഒന്ന് കണ്ണോടിച്ചു. സിംഗിൾ റൂമാണെങ്കിലും നല്ല വിശാലമാണ്. ക്യാമ്പസ്സിലെ ഇപ്പോഴത്തെ ഏറ്റവും പഴയതാണേലും ഒരു വിള്ളലോ ബലക്ഷയമോ ഇല്ലാത്ത കെട്ടിടം. തറയിൽ മൊസയ്ക്കാണ്. എട്ടടി വീതിയും പന്ത്രണ്ടടി നീളവും. രണ്ടു വാതിലുകൾ. ഒന്ന് റൂമിൽ കടന്നുകൂടാനും മറ്റൊന്ന് ഒരു ചെറിയ ബാൽക്കണിയിലേക്കും. ബാല്കണിയിലേക്ക് രണ്ടു ജനാലകളും ഉണ്ട്. ഭിത്തിയിൽ ഞാൻ വന്നതിനു ശേഷമുള്ള ചിത്രപ്പണികളാണ് കൂടുതലും. വല്യ വരപ്പൊന്നുമില്ല. ചില പാട്ടുകളുടെ വരികൾ. മലയാളത്തിലും ഹിന്ദിയിലും. അത്രമാത്രം. പിന്നെ രണ്ടാമത്തെ വാതിലിൽ പണ്ടാരോ തറച്ച ആണിയിൽ തൂക്കി ഇട്ടിരിക്കുന്ന ഒരു പഴയ മാല. ചന്ദനത്തിന്റെ തടികൊണ്ടുണ്ടാക്കിയ ചെറിയ മുത്തുകളുള്ള ഒരു പഴയ മാല. പണ്ട് കൊല്ലാതെ കോളേജിൽ നിന്ന് ഓൾ ഇന്ത്യ ടൂർ പോയപ്പോൾ ഡൽഹിയിലെ അക്ഷർധാമിൽ നിന്ന് മുപ്പതു രൂപയ്ക്കു അമ്മക്ക് കൊടുക്കാൻ വാങ്ങിയതാണ്. ആ ടൂർ തീരുംബുൻപേ അത് എന്റെ കഴുത്തിലും കൈകളിലുമായി ചേക്കേറി. അതിനൊരു കഥ ഉണ്ട്. അത് വഴിയേ പറയാം. ഡിപ്പാർട്മെന്റ് റെജിസ്റ്ററിൽ എന്റെ ഒപ്പും കൂടി ഇടാൻ ഫോൺ വിളിച്ചു വിഷ്ണൂനെ ചട്ടം കെട്ടി. അവനും എഴുനേറ്റതേ ഉള്ളു. പക്ഷെ പതിനൊന്നിന് അവനു അവന്റെ ഗൈഡിനെ കാണണം എന്ന് ഇന്നലെ പറഞ്ഞത് ഞാനോർത്തിരുന്നു. അങ്ങനെ ഇന്നത്തെ കാര്യം ഒക്കെ ആയി. വിഷ്ണുവും മലയാളിയാണ്. ജനിച്ചതും പഠിച്ചതുമൊക്കെ ഹൈദരാബാദിൽ. വേറൊരുത്തനും കൂടിയുണ്ട് മലയാളിയായിട്ട് എന്റെ ക്ലാസ്സിൽ. ഷമീർ. മലപ്പുറം വാളാഞ്ചേരിക്കാരൻ. റൂമിലുള്ള അലമാരയുടെ കതകിൽ ഒട്ടിച്ച എന്റെ ഷെഡ്യൂൾ ഞാനൊന്ന് നോക്കി. പ്രൊഫ്. മേശ്‌റാം(ഗൈഡ്)നു പ്രൊജക്റ്റ് ടോപ്പിക്ക് കണ്ടുപിടിച്ചു കൊടുക്കാനുള്ള തീയതി വല്ലാതെ അടുത്തിരിക്കുന്നു. മൂന്നാലെണ്ണം
💬 Comments
View all comments