0%

Chapter Title : മഞ്ഞുരുകും കാലം

മോനല്ലേ, അതും ലേറ്റ് മാരേജ്. തന്തയും തള്ളയും കോളേജ് വരെ പുറം ലോകം കാണിച്ചിട്ടില്ല. എന്ന വെച്ചു ലാളിച്ചു വളർത്തിയതുമില്ല. നല്ലപോലെ അടികൊണ്ട് തന്നെയാ വളർന്നത്. അങ്ങനെ 2000ത്തിലെ ആദ്യ ദശാബ്ദത്തിന്റെ പകുതിക്കഴിഞ്ഞ വർഷത്തിൽ ഞാനൊരു ഫുൾ ടൈം കൂട്ടിലിട്ട തത്തയിൽ നിന്ന് വൈകിട്ട് തൊട്ട് രാവിലെ വരെ മാത്രം കൂട്ടിൽ കിടന്നാൽ മതിയെന്നായി.. ആദ്യ വർഷം പടുത്തം വല്യ സംഭവ-വികാസങ്ങളില്ലാതെ പോയി. ചെക്കന്മാരോട് എല്ലാം കമ്പനി ആയെങ്കിലും, വിപരീത ലിംഗക്കാരുമായി, ഏഹേ, മിണ്ടിയത് പോലുമില്ല. കോളേജിൽ പോവാൻ വീട്ടിൽ നിന്ന് 7നു ഇറങ്ങണം രാവിലെ. വൈകിട്ട് എത്താൻ ആറു-ആറര ആവും. കൂട്ടുകാരുടെ കൂടെ വായിനോക്കിയും, കൊച്ചു പുസ്തകങ്ങൾ കൈമാറിയും, അങ്ങനെ ഒരു വർഷം ഖുദാ ഹുവാ. അങ്ങനെ രണ്ടാം വർഷം തുടങ്ങിയപ്പോൾ മേല്പറഞ്ഞ നിഷ്കളങ്കനും, സൽസ്വഭാവിയുമായ ടിയാനും വാനരപ്പടയും ക്ലാസ്സിന്റെ ബാക് ബെഞ്ചിൽ സ്ഥാനം പിടിച്ചു. വാനരപ്പടയെന്ന് പറഞ്ഞാൽ 4 പേർ. ഞാൻ, ആറ്റിങ്ങലിൽ നിന്നുമുള്ള ബിബിൻ, മൈലം (കൊട്ടാരക്കരക്കടുത്ത്) സ്വദേശി ശശികുമാർ, കോഴിക്കോട് മുക്കത്ത് നിന്നുള്ള ആകാശ്. ശശികുമാർ പോളി കഴിഞ്ഞു വന്നതാ. അതുകൊണ്ട് ഞങ്ങളെല്ലാം അവനെ ശശിയണ്ണാ എന്നായിരുന്നു വിളിച്ചിരുന്നത്. പുറകിലത്തെ സീറ്റിൽ വന്നതിനു ഞങ്ങൾ 4 പേർക്കും 4 കാരണങ്ങളായിരുന്നു. ശശിയണ്ണനും ആകാശിനും വിസ്തരിച്ചു ഉറങ്ങാൻ. ബിബിന് അവന്റെ ലൈനുമായി മൊബീലിൽ സൊള്ളാൻ, എനിക്ക് വായിനോക്കാൻ. ക്ലാസ്മുറിയിൽ 3 കോളമായിട്ടായിരുന്ന ബെഞ്ചും ഡെസ്‌ക്കും. പിന്നെ 7 വീതം റോയും. ഏറ്റവും ഇടത്തേ കോളത്തിലെ 6ആമത്തെ ബെഞ്ചിൽ ഞങ്ങൾ. നടുക്കത്തെ കോളത്തിൽ മിക്കവാറും 4 ബെഞ്ച് വരെ നിറയു, ബാക്കി ഒഴിഞ്ഞു കിടക്കും.

💬 Comments

View all comments