Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]
അവൻ കണ്ണെടുക്കാതെ നോക്കി അവളുടെ അരികിൽ ചേർന്ന് അവളുടെ ചൂരും ചൂട് അനുഭവിച്ചു അങ്ങെനെ കിടന്നു.ഒരു മറക്കിപ്പുറം തന്റെ ഭാര്യയും അപ്പോൾ തഹിയയുടെ ഭർത്താവിനെ മനസ്സിൽ ഓർത്തു ഇരിക്കുകയാണ് എന്ന് അറിയാതെ....
പെടുന്നനെ ഒരു വലിയ ഓളം ബോട്ടിനെ തട്ടി കടന്നുപോയി. അതിൽ ചെറുതായി ബോട്ട് ഒന്ന് അടിയുലഞ്ഞപ്പോൾ ചിന്തയിൽ നിന്നും തസ്ന ഉണർന്നു.
"പേടിക്കേണ്ട കാറ്റത്തു ചെറിയ ഒരു ഓളം വന്നതാ" തസ്നയെനോക്കി സുരേഷ് പറഞ്ഞു പിന്നെയും ബോട്ടിന്റെ വീൽ നിയന്ത്രിക്കാൻ തുടങ്ങി.
ആ ഒരു ഓളത്തിൽ ബോട്ട് ഉലഞ്ഞാപ്പോൾ തന്നെ തഹിയായും ഉണർന്നു. അവൾ കണ്ണുകൾ മെല്ലെ തുറന്നു നോക്കുമ്പോൾ തന്റെ മുഖത്തു നിന്നും പെട്ടാണ് കണ്ണുകൾ മാറ്റുന്ന ഫൈസിയെയാണ് കണ്ടത്.
"ഇക്ക ഉറങ്ങിയില്ലേ?" അവൾ ഉടനെ തന്നെ ചോദിച്ചു.
"ഉറക്കം വന്നില്ല തഹിയ....... വന്നില്ല എന്നല്ല. ഉറങ്ങേണ്ടായിരുന്നു....." അവൻ ആദ്യം പറഞ്ഞത് ഉടൻ തന്നെ തിരുത്തി പറഞ്ഞു.
"തഹിയയെ തന്നെ ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നി എനിക്ക്......... ഇക്ക ഭയങ്കര പഞ്ചരയാണ് എന്ന് വിചാരിക്കരുത് തഹിയ" ഫൈസി പറഞ്ഞു.
"ഇക്കയെ എനിക്കറിയാം......... ഇക്കാക്ക് ശെരിക്കും എന്നെ അങ്ങെനെ നോക്കി ഇരിക്കാൻ തോന്നിയോ ?"
അവൾ ആകാംഷ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു.
"ശെരിക്കും തോന്നി. ഇപ്പോളും മതിയായിട്ടില്ല....." അവൻ അവളെ തന്നെ നോക്കി ഇരുന്നു പറഞ്ഞു. അപ്പോൾ തഹിയയുടെ ചുണ്ടുകൾ വരളുന്നതും പോലെ ഫൈസിക്ക് തോന്നി, അത് എന്തിനോ വേണ്ടി കൊതിക്കുന്നതായും അവനു തോന്നി.
അവൻ മെല്ലെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾക്കരികിലേക്കു കൊണ്ട് പോയി. ഫൈസിക്ക് തഹിയയുടെ ചുണ്ടുകളെ അമർത്തി ചുംബിക്കാൻ കൊതിയായി.
💬 Comments
View all comments