Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]
അവരെ ബോട്ടിലേക്ക് കൊണ്ട് പോയി.
"അയ്യോ ഇക്ക ഒരു കാര്യം മറന്നു നമ്മൾ”. അഫ്സൽ പറഞ്ഞു.
"അവോമിൻ മേടിക്കാൻ മറന്നു നമ്മൾ. ചിലപ്പോൾ പണികിട്ടാൻ സാധ്യത ഉണ്ട്. അഫ്സൽ പറഞ്ഞു.
"നമുക്ക് അവരോടു ചോദിച്ചു നോക്കാം" ഫൈസി പറഞ്ഞു.
"അയ്യോ സർ, ആ മരുന്ന് മാത്രം ഇല്ല. ബാക്കി എക്കെ ഉണ്ട്. തൊട്ടടുത്ത് ഒരു മെഡിക്കൽ ഷോപ് ഉണ്ട് സർ. ഞാൻ പോയി മേടിക്കാം."
"വേണ്ട, ഞങ്ങൾ പോകാം. വേറെ ഒന്ന് രണ്ടു സാധനം കൂടി മേടിക്കാൻ ഉണ്ട്" എന്ന് പറഞ്ഞു ഫൈസി അഫ്സലിനെ ഒന്ന് നോക്കി.
"അതെ ഇക്ക. നമുക്ക് പോയി വരം." എന്നിട്ടു ബോട്ടലിലേക്കു നോക്കി.
"അവർ ഇവിടെ നിൽക്കട്ടെ അല്ലെ". തസ്നയെയും താഹിയായും അന്ന് അഫ്സൽ ഉദേശിച്ചത്
"അതെ സർ. അതിനെന്താ. അവർ ഇവിടെ ഇരുന്നോട്ടെ." സുരേഷ് പറഞ്ഞു
അവർ ബോട്ട് മുഴുവനും ചുറ്റികാണുകയായിരുന്നു അപ്പോൾ എൽദോയോടൊപ്പം.
ഫൈസിയും, അഫ്സലും കൂടെ കാറിലുണ്ടായിരുന്ന പെട്ടിയും സാധനങ്ങളും എടുത്തു പുറത്തു വെച്ച് കാറെടുത്തു മരുന്നും മറ്റു സാധനവും മേടിക്കാൻ പോയി.
സുരേഷും എൽദോയും കൂടെ വെട്ടിയും സാധനങ്ങളും വേറെ വേറെ മുറികളിലായി എടുത്തു വെച്ച്. ജഫാർ ഇക്ക തസ്നയോടും തഹിയയോടും കുശലം ചോദിച്ചു നിൽക്കുവായിരുന്നു അപ്പോൾ.
പെട്ടികൾ എല്ലാം അതാതു മുറികളിലാക്കി സുരേഷ് അവരോടു വന്നു പറഞ്ഞു.
"എല്ലാം സാധനങ്ങളും മുറികളിലാക്കിയിട്ടുണ്ട്. അവർ വന്നാൽ ഉടനെ നമുക്ക് പോകാം."
"ആയിക്കോട്ടെ"
"അപ്പോൾ നിങ്ങൾ ഇനിയും രണ്ടു ദിവസം ഞങ്ങളുടെ അതിഥികൾ അന്ന്. എന്ത് ആവശ്യം ഉണ്ടേലും മടിക്കാതെ പറയാം." ജഫാർ ഇക്ക പറഞ്ഞു
"ആയിക്കോട്ടെ"
💬 Comments
View all comments