Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
എഴുന്നേറ്റു. നൃത്തം ചെയ്യുന്നവർ കൈ രണ്ടും അരയിൽ പിടിക്കുന്നത് പോലെ ഞാനെൻ്റെ ഇടത് കൈ അരയിൽ വെച്ചു. ജുമൈലത്ത് സ്വന്തം കരം എൻ്റെ കൈക്കുള്ളിലൂടെ കോർത്ത് എടുത്ത് ഞാൻ പിടിച്ചതു പോലെ ഇടുപ്പിൽ പിടിച്ചു. ഞങ്ങളങ്ങനെ തന്നെ കൈ കോർത്ത് പിടിച്ച് പടികളിറങ്ങി അടുക്കളയിലെത്തി. ജുമൈലത്ത് അടപ്പുകൾ എല്ലാം തുറന്ന് നോക്കി.
"വറുത്തരച്ച സാമ്പാറ്, വെള്ളരിക്കാ മോര് കറി, ഉള്ളി തീയല്, കയ്പക്കാ തോരൻ. ഇതെന്താ"?
"ഇഞ്ചി കറി"
"എന്തിനാ ഇതിനും മാത്രം കൂട്ടാന് കണ്ണാ? ഇയ്യൊറ്റക്കല്ലേള്ളൂ"
"എനിക്കങ്ങനെ വേണം. ചില ആൾക്കാര് ഒറ്റക്കാണെങ്കിൽ ഒന്നും ഉണ്ടാക്കാതെ എന്തെങ്കിലും ചിക്കി തിന്ന് രാത്രിയാക്കും. അതല്ലേ ഉദ്ദേശിച്ചത്? ഞാനും രേണൂം മാത്രേ ഉള്ളൂവെങ്കിലും ഞങ്ങള് ഇതൊക്കെ ഉണ്ടാക്കലുണ്ട്. അല്ലാതെ ചടഞ്ഞ് കൂടി ഇരിക്കൊന്നും ഇല്ല. ഒരുപാട് ആൾക്കാരുണ്ടെങ്കിലും ആരും ഇല്ലെങ്കിലും എൻജോയ്മെൻ്റിന് കുറവൊന്നൂല്ല. ഇതെല്ലാം ആർക്ക് വേണ്ടി എന്ന് ചോദിച്ചാൽ എനിക്ക് വേണ്ടി എന്ന് പറയാൻ പറ്റണം"
ഞാൻ പാത്രം എടുത്ത് ഡൈനിങ് ടേബിളിലേക്ക് നടന്നു. ജുമൈലത്ത് എൻ്റെ കയ്യിൽ നിന്നും തവി പിടിച്ചു വാങ്ങി.
"ഞാനില്ലേ ഇപ്പോ? ഞാൻ വെളമ്പി തരാം. ഇയ്യിരിക്ക്"
ജുമൈലത്ത് ചോറ് വിളമ്പി. കറികളും. ഞങ്ങൾ ഇരുന്ന് കഴിക്കാൻ തുടങ്ങി.
"അതേ... ആ ഇഞ്ചി കറിക്ക് നല്ല എരിവാ. കറി പോലെ കോരി ഒഴിക്കാനുള്ളതല്ല. അച്ചാറ് പോലെ കഴിക്കാനുള്ളതാ"
ജുമൈലത്ത് എരിവ് കാരണം എരിപൊരി സഞ്ചാരമെടുത്ത് എഴുന്നേറ്റു.
"നേരത്തേ പറഞ്ഞൂടേന്നോ?കൂട്ടാനാന്ന് കരുതീട്ടല്ലേ"?
ഞാൻ തണുത്ത വെള്ളം ഫ്രിഡ്ജിൽ നിന്നെടുത്ത് കുടിക്കാൻ കൊടുത്തു. കുടിച്ച് കഴിഞ്ഞപ്പോൾ ഞാൻ വെളിച്ചെണ്ണയിൽ വിരൽ മുക്കി ജുമൈലത്തിൻ്റെ ചുണ്ടുകളിൽ
💬 Comments
View all comments