Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
ഒഴുകാൻ തുടങ്ങി. പെട്ടെന്ന് ഉണ്ടായ വികാര വിക്ഷോഭത്തിൽ ജുമൈലത്തിൻ്റെ വാക്കുകൾ മുറിഞ്ഞുപോയി.
"...ഐ വാൻ്റെഡ് റ്റു ഫീൽ യുവർ കിസ്സ്... ഓൺ മൈ ലിപ്സ്... എപ്പോന്നറിയോ... വെൻ യു കൺസോൾഡെഡ് മി. അപ്പഴാ ഇക്ക് മനസ്സിലായേ... ഹൗ മച്ച് ഐ നീഡ് യു.... ജീവനോടെ ഇല്ലേലും ഇംതിയാസ്ണ്ട് ഇൻ്റെ മനസ്സില് ....ന്നാലും .... ഇറ്റ് ഹർട്ട്സ്. അൻ്റെ ഫ്യൂച്ചറില് എന്തായാലും കണ്ണാ.... ഐ കാൻ്റ് പുട്ട് എനിവൺ എൽസ് എബോവ് യു"
ഞാൻ ജുമൈലത്തിൻ്റെ കണ്ണു തുടച്ചു.
"അതിൻ്റെ ആവശ്യണ്ടാവില്ല. കുറച്ച് പെയിൻ്റിങ്സ് കൂടിയുണ്ട്. അതും കൂടി നോക്കി നോക്ക്"
ജുമൈലത്ത് ഞാൻ വരച്ച ചിത്രങ്ങൾ എല്ലാം നോക്കി മനസ്സിൽ നുരഞ്ഞ് പതയുന്ന ആഹ്ളാദത്തോടെ കറങ്ങുന്ന കസേരയിൽ എൻ്റെ നേരെ തിരിഞ്ഞു. സജലങ്ങളായ മിഴികളിൽ ഇപ്പോൾ അടക്കാനാവാത്ത ആഹ്ളാദമാണ്.
"ഇക്കിതില് പ്രശ്നൊന്നൂല്ല കണ്ണാ. ഓരെ രണ്ടാളേം ഇക്കറിയാലോ. ഇയ്യ്ണ്ടായാ മതി"
മുറിയുടെ ഒരു മൂലയിൽ തുണിയിട്ട് മൂടിയ എൻ്റെ അതേ ഉയരമുള്ള ഒരു പെയിൻ്റിങ് കണ്ട് ജുമൈലത്ത് അതിനടുത്ത് ചെന്ന് തുണി മാറ്റി നോക്കി.
"ആരാ കണ്ണാ ഇത്"?
"മേരി ജീവൻ ജോസഫ് "
എൻ്റെ മറുപടിയിൽ തൃപ്തയാവാതെ ജുമൈലത്ത് ചോദ്യഭാവത്തിൽ പുരികമുയർത്തി.
"ഒരു ജീവൻ ജോസഫുണ്ട്. ബിസിനസാ. മെയിനായിട്ട് കൺസ്ട്രക്ഷൻ. ഇവിടെ ഈ ബീച്ച് റോഡിലേ കടലിലേക്ക് വ്യൂവായിട്ട് ഒരു പതിനാല് നില അപ്പാർട്ട്മെൻ്റും ഓഷ്യൻ വ്യൂ വില്ലാസും ഉണ്ട്. അതവരതാ. ബത്തേരിക്കാരനാ. അയാൾക്ക് രണ്ട് പെൺമക്കളാ. ട്വിൻസ്. ഡൽഹി എയിംസില് ന്യൂറോയിൽ പി ജി ചെയ്യുന്ന ഒരാളും മദ്രാസ് ഐ ഐ ടി യിൽ
💬 Comments
View all comments