Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
കുഞ്ഞനുജത്തിയോടുള്ള വാത്സല്യം അച്ഛന് എപ്പോഴും രേണുവിനോട് ഉണ്ടായിരുന്നിരിക്കണം. അച്ഛനും അമ്മയുമായി രേണുവിനായിരുന്നു കൂടുതൽ അടുപ്പമുണ്ടായിരുന്നത്. അച്ഛൻ്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരാൾ രേണുവായിരുന്നു.
അച്ഛനില്ലാതായപ്പോൾ തനിച്ചായിപ്പോയ രേണു പുസ്തകങ്ങളും പഠിത്തവുമൊക്കെയായി ഉൾവലിഞ്ഞു സ്വന്തം ലോകത്ത് ജീവിക്കാൻ തുടങ്ങി. അതൊക്കെ എനിക്ക് ഓർമ്മയുണ്ട്. അന്നൊക്കെ ഞാൻ രേണുവിൻ്റെ കൂടെ തന്നെയായിരുന്നു. അതിനിടക്കാണ് രേണു പ്ലസ് ടു ജയിച്ചത്. അതോട് കൂടി അക്കാദമിക്സിലേക്കായി രേണുവിൻ്റെ പൂർണ ശ്രദ്ധ. പിന്നീടുള്ള വർഷങ്ങളിൽ രേണു കൂടുതൽ കാലവും ഹോസ്റ്റലിലായിരുന്നു. വീട്ടിലേക്കുള്ള വരവ് നന്നേ കുറഞ്ഞു. ഒപ്പം ഞാനും വളർന്നു.
എന്നാണ് എന്നൊന്നും എനിക്ക് കൃത്യമായി ഓർമ്മയില്ല. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോളാണ്. ഒരു ദിവസം ഉച്ചക്ക് പശുവിനെ മാറ്റി കെട്ടാൻ പോയ അച്ഛമ്മ പശു കയറും വലിച്ചോടിയപ്പോൾ പാടവരമ്പത്ത് തെന്നി വീണ് തുടയെല്ല് പൊട്ടി. അതേ കിടപ്പിൽ രണ്ട് മൂന്ന് മാസം നരകിച്ച് കിടന്ന് പാവം ദൈവസന്നിധി പൂകി. സാധാരണ പുറം പണിക്കുള്ളവരോ സുലോചന ചേച്ചിയോ ആണ് പശുക്കളുടെ കാര്യം നോക്കുന്നത്. സമയമായാൽ എന്തെങ്കിലും കാരണം വേണമല്ലോ. അതു കൊണ്ടാവും അച്ഛമ്മക്ക് തന്നെ പശുവിനെ വെയിലത്ത് നിന്നും മാറ്റി കെട്ടാൻ തോന്നിയത്. അല്ലെങ്കിലും വിധിയെ തടുക്കാൻ കഴിയില്ലല്ലോ.
ഏട്ടനില്ലാതെ ഒറ്റയായിപ്പോയ രേണു സ്നേഹം തേടി നടന്ന് കൊൽക്കത്തയിൽ വെച്ച് ഒപ്പം പഠിച്ച ആരെയോ പ്രേമിച്ച് കല്യാണം കഴിച്ചു. അത് അധികം വൈകാതെ ഡിവോഴ്സിലും കലാശിച്ചു. രേണുവിൻ്റെ കല്യാണത്തെ കുറിച്ച് എനിക്ക് കൂടുതലായൊന്നും അറിയില്ല. ഞാനൊരിക്കലും ഒന്നും ചോദിച്ചിട്ടില്ല. രേണുവാണെങ്കിൽ എന്നോടൊന്നും പറഞ്ഞിട്ടുമില്ല. അല്ലെങ്കിലും എനിക്ക് ഒന്നിനേകുറിച്ചും കൂടുതലൊന്നും അറിയില്ല. ആരും എന്നോടൊന്നും പറയാറില്ല. ഞാൻ
💬 Comments
View all comments