Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
അയ്ക്കൂറ കുറേ കിട്ടിയിട്ടുണ്ടാകും. അതാവും. നോക്കി നടന്ന് ഞണ്ട് കിട്ടി. കടൽ ഞണ്ടാണ്. നല്ല വലിപ്പമുണ്ട്. ഒരു ചരുവത്തിൽ വെള്ളം നിറച്ച് ഞണ്ടുമായി ഞാൻ വർക്കേരിയയിലെ അര തിണ്ടിലേക്കിരുന്നു. രേണുവിന് ഞണ്ട് വൃത്തിയാക്കാൻ അറിയില്ല. നന്നാക്കി കഴിഞ്ഞ് ഞാൻ വിശദമായൊന്ന് കുളിച്ചു.
സന്ധ്യാ വന്ദനം കഴിഞ്ഞ് ഞാൻ ഊൺ മേശയിൽ എത്തി. രേണു ഞണ്ട് കൊണ്ടെന്തോ ഉണ്ടാക്കിയിട്ടുണ്ട്. ഖരഗ്പൂർ ഐ ഐ ടി യിലാണ് രേണു പഠിച്ചതും പി എച്ച് ഡി എടുത്തതും ഒക്കെ. ബംഗാളുകാരെ സംബന്ധിച്ചിടത്തോളം മീൻ ഒരു പ്രധാനപ്പെട്ട വിഭവമാണ് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. അതിപ്പോൾ എന്ത് മീനായാലും. കുറേയേറെ വർഷങ്ങൾ കൊൽക്കത്തക്കാരിയായി ജീവിച്ചതുകൊണ്ട് കടൽവിഭവങ്ങളുമായി രേണുവിന് നല്ല പരിചയമുണ്ട്. ബംഗാളി രീതിയിൽ രേണു ഉണ്ടാക്കിയ ആവി പറക്കുന്ന ഞണ്ട് കറിയാണ് മുന്നിലെ പാത്രത്തിലുള്ളത്. മട്ട അരി ചോറും കോവക്ക മെഴുക്ക് പുരട്ടിയും ഞണ്ട് കറിയും കൊണ്ടാട്ടവും. ആഹാ ...ഞാൻ സമയമെടുത്ത് ആസ്വദിച്ച് കഴിച്ചു.
ഏഴരയായപ്പോഴേ രേണു കിടക്കാൻ പോയി. ഞാനും പിന്നെ അധിക സമയം ഇരുന്നില്ല. എട്ട് മണിക്കകം തന്നെ ഉറങ്ങി.
ദിവസങ്ങൾ വീഡിയോ ഗെയിം കളിച്ചും വായിച്ചും വൈകുന്നേരങ്ങളിൽ കൂട്ടുകാരുടെ കൂടെ കറങ്ങിയും ഞാൻ ചിലവഴിച്ചു. ഇടക്കൊരു ദിവസം രേണുവിനെയും കൂട്ടി കക്കയത്ത് പോയി. വിഷുവടുപ്പിച്ച് മൂന്ന് ദിവസം ഞങ്ങൾ ഗുരുവായൂരായിരുന്നു. വിഷുവിന് കുളിച്ച് നിർമ്മാല്യം തൊഴുകണം എന്ന് രേണുവിനൊരാഗ്രഹം. പിന്നെ നീഹയും വിളിച്ചിരുന്നു. അവൾ ബാംഗ്ലൂര് ചേച്ചിയുടെ കൂടെയാണ്. റെബേക്കയെയും ഫിലിപ്പിനെയും മുടിപ്പിച്ചിട്ടേ ഇനി ഇങ്ങോട്ടുള്ളൂ എന്ന് തോന്നുന്നു.
കഴിഞ്ഞ ഓണത്തിന് ഒതുക്കത്തിൽ ഒരു ഗ്രാഫിക്സ് കാർഡ് കിട്ടിയപ്പോൾ ഞാൻ
💬 Comments
View all comments