Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
കാരണവന്മാരെ കുറിച്ചുമുള്ള കഥകളാണ് കൂടുതലും. അച്ഛമ്മ അന്ന് പറഞ്ഞ കഥകളെടുത്ത് പൊളിച്ചെഴുതി കൂട്ടിച്ചേർത്താണ് ഞാൻ പുതിയ നോവലെഴുതിയത്. പറങ്കി മാവിൻ്റെ തടി കൊണ്ടുണ്ടാക്കിയ ഒരു പഴയ ബെഞ്ചിൻ്റെ അറ്റത്ത് രേണുവും വന്ന് ഇരുന്നു. കുക്കറിൻ്റെ അടപ്പ് തുറന്ന് ഒരു തവി കറി ഞാൻ രേണുവിൻ്റെ പാത്രത്തിലേക്ക് ഒഴിച്ചു. ഉഴുന്ന് കൂടിയത് കൊണ്ട് ഇഡ്ഡലിക്ക് നല്ല മയം. ഇഡ്ഡലിയുടെ ഉള്ള് വേകാത്തത് പോലെയാണ് എനിക്ക് തോന്നിയത്. കൂടെ പഴമയുടെ രുചിയുള്ള സാമ്പാറും.
ദാദ്ര നാഗർ ഹവേലി ഒക്കെ ഓർമ്മ വരുന്നു. ബോംബെ താനെ റൂട്ടിലോടിയ ആ പഴയ മോഡൽ തീവണ്ടി കന്യാകുമാരിയിൽ നിന്ന് എങ്ങോട്ടോ പോകുന്നു. നെൽപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള റെയിൽ പാളം. ദീപാവലിയാണ്. പടക്കങ്ങളല്ല. പകരം ആകാശത്ത് വർണ മഴ പെയ്യിച്ച് കത്തിയമരുന്ന പൂക്കുറ്റികൾ. അനാദിയായ കാലത്തെപ്പോലും പ്രകമ്പനം കൊള്ളിക്കുന്ന കരി മരുന്ന് പ്രയോഗം കുംഭ കൊയ്ത്ത് കഴിഞ്ഞ പാടങ്ങൾക്കപ്പുറം ചുരുണ്ട് കൂടുന്ന ആകാശത്തിൽ നിറങ്ങൾ വാരി വിതറുന്നതിനിടയിൽ കൂടി പതുക്കെ നീങ്ങുന്ന ഡീസൽ ലോക്കോമോട്ടീവ്. കൽപ്പാത്തിയാണെന്ന് തോന്നുന്നു. സാമ്പാർ നാവിൽ തട്ടിയപ്പോൾ മനസ്സിൽ തെളിഞ്ഞതാണ് ആ രംഗം. കാരണം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഈ പറഞ്ഞ നാഗർ ഹവേലി ഞാൻ അതിനു മുൻപ് ജീവിതത്തിൽ കണ്ടിട്ടു കൂടി ഉണ്ടായിരുന്നില്ല.
ഒരു തരം ഒരു ഇമേജറി. കഴിച്ചു കഴിഞ്ഞ ഉടനെ ഞാൻ അത് വരച്ചെടുത്തു. ആ റെയിൽ പാളത്തിനടുത്ത് പാടത്തിന് നടുവിൽ ചെറിയൊരു വീട്. പൂച്ചെടികൾ അതിരിട്ട മുറ്റം. മുറ്റത്ത് രണ്ട് പെൺ കുട്ടികൾ പൂത്തിരി കത്തിക്കുന്നു. ദീപാവലി തന്നെ. തെളിഞ്ഞ രാത്രിയാണ് സമയം. തമിഴ്നാട്ടിലെ ഏതോ ഉൾഗ്രാമമാണെന്ന്
💬 Comments
View all comments