0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Author : Kambikathakal Read All Parts 1.4K

അങ്ങനെ ആരും ഉണ്ടായിരുന്നില്ല. നീഹ  ഒ എം ആർ ഷീറ്റ് കറുപ്പിച്ച് നോക്കാൻ ഒരു പെൻസിൽ എൻ്റെ നേരെ നീട്ടി. ഞാൻ പെൻസിൽ കയ്യിൽ പിടിച്ച് എഴുതാൻ സൗകര്യത്തിന് പിന്നിലെ റെയിലിങ്ങിൽ ചാരി നിൽക്കാൻ ആഞ്ഞതും അതെല്ലാം കൂടി ചുവരിൽ നിന്നും പൊട്ടിയടർന്നതും ഒരുമിച്ചായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നെൻ്റെ ബോധമണ്ഡലത്തിൽ എത്തിയപ്പോഴേക്കും ഞാൻ താഴേക്ക് വീണു കഴിഞ്ഞിരുന്നു.

പിന്നീട് ഹോസ്പിറ്റലിൽ വെച്ചാണ് ഞാൻ കണ്ണു തുറക്കുന്നത്. രേണു അടുത്തുണ്ടായിരുന്നു. നീഹയും പപ്പയും ഐ സി യു വിലെ ചില്ലു മറക്കപ്പുറം ഉണ്ടായിരുന്നു. രണ്ട് ദിവസത്തിനകം വാർഡിലേക്ക് മാറി. അവിടെ ആപ്പിളും കടിച്ച് രേണുവിനോട് ഓരോന്നും പറഞ്ഞ് വിശ്രമിക്കുമ്പോൾ മുടി നീട്ടി വളർത്തിയ ഒരു ചുള്ളൻ എന്നെ കാണാൻ വന്നു. കയ്യിൽ ഒരു ഒ എം ആർ ഷീറ്റും ക്വസ്റ്റ്യൻ പേപ്പറും. ഞാനത് വാങ്ങി കറുപ്പിച്ച് അവൻ്റെ കയ്യിൽ തന്നെ തിരികെ കൊടുത്തു. അവനത് ഒന്ന് വായിച്ച് നോക്കി ചുരുട്ടി വേസ്റ്റ് ബിന്നിലേക്കിട്ടു. ഞാൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി. 'തലക്കെന്തെങ്കിലും പറ്റിയോ എന്നറിയാനാ' എന്ന നിസ്സാരമായ അവൻ്റെ മറുപടി കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അതായിരുന്നു ജംഷീറുമായുള്ള ആദ്യത്തെ കണ്ടുമുട്ടൽ.

ജംഷീർ ഉച്ചക്ക് ചോറുണ്ട് കഴിഞ്ഞ് പാത്രം കഴുകാൻ പോകുമ്പോഴാണ് ഞാൻ വീഴുന്നത് കണ്ടത്. അവൻ്റെ ഷാർപ്പ് റിഫ്ളെക്സ്. ആ ഒരു നിമിഷത്തിൻ്റെ പരാർദ്ധത്തിനുള്ളിൽ അവൻ എൻ്റെ കാലിൽ പിടിച്ച് വലിച്ചു. അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ താഴെ ഹാർഡ് കോൺക്രീറ്റിൽ വീണ് ഞാൻ മരിച്ചിട്ടുണ്ടാകും. പെൻഡുലം പോലെ എൻ്റെ ശരീരം ആടിയപ്പോൾ തല പുറത്തേക്ക് തള്ളി നിന്ന ബീമിൽ

💬 Comments

View all comments