Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
"എന്താത്? അവർക്കൊരു എടങ്ങേറുണ്ടാവൂന്നേ... ഷാനാത്തക്ക് ആദ്യായിട്ട് ആയതോണ്ട് അല്ലേ. പരിചയായി ശീലായാ അതൊക്കെ ശരിയായിക്കോളും. അവരെ കളിയാക്കിയത് മതി. ഇങ്ങട്ട് വാ. ഇവിടെ ഇരിക്ക് "
ഞാൻ ജുമൈലത്തിനെ ജംഷിയുടെ അടുത്ത് ഇരുത്തി. ഉമ്മയോടൊപ്പം നബീസുമ്മയുണ്ടായിരുന്നു കൈ സഹായത്തിന്. എല്ലാം മേശപ്പുറത്ത് കൊണ്ട് വന്ന് വെച്ച് അവർ അടുക്കളയിലേക്ക് പോയി. ജംഷീറിൻ്റെ അടുത്ത് ഉമ്മയും ഇരുന്നു.
"അങ്ങനെ പറഞ്ഞ് കൊടുക്ക് കണ്ണാ. ആഹാ... തേങ്ങാ പാലൊഴിച്ച മീൻ കൂട്ടാന്. അതാ ഞാൻ പറഞ്ഞെ. ഞങ്ങളാണേ ഇപ്പോ പച്ച തേങ്ങ അരച്ച ഒരു ചാറുണ്ടാവും"
മാനുക്ക മീൻ കറി ഷഹാനയുടെ പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു.
തല താഴ്ത്തി ഇരുന്ന് ചോറുണ്ണുകയായിരുന്ന ഷഹാന മുഖമുയർത്തി എന്നെ നോക്കി.
"വെറുതെ പറയുന്നതാ"
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. അത് കേട്ട് ജുമൈലത്ത് കൈ കൊണ്ടെന്തോ കാണിക്കുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ ചോറും മീൻ കറിയുമായി കനത്ത യുദ്ധം നടത്തുകയായിരുന്നു മാനുക്ക. ഞാൻ നോക്കിയപ്പോൾ ഉമ്മയുണ്ട് എന്നെയും ഷഹാനയേയും അറിയാത്ത ഭാവത്തിൽ ഇടംകണ്ണിട്ട് നോക്കുന്നു.
ജംഷീറിൻ്റെ കൂടെയാണ് ഞാൻ ഷംസാദിനെ ആദ്യമായി കാണുന്നത്. രണ്ട് പേരും ഒരേ ബ്രാഞ്ചിൽ. ഷംസാദാണെങ്കിൽ മലപ്പുറത്ത് കാരനും. വളരെ പെട്ടെന്ന് അവനുമായുള്ള ആ ഒരു സൗഹൃദം രൂപപ്പെട്ടു. ഏകദേശം ഞങ്ങളുടെ അതേ സ്വഭാവ രീതികളായത് കൊണ്ട് കൂട്ടാവാൻ വലിയ പ്രയാസമുണ്ടായില്ല. ഷംസാദിൻ്റെ നേരെ മൂത്ത ജ്യേഷ്ഠത്തിയാണ് ഷഹാന. ഒരാള് കൂടിയുണ്ട്. ഷിബില. ഷിബില ദുബായിയിൽ സെറ്റിൽഡാണ്. ഞങ്ങൾ ഫസ്റ്റ് യെർ ആയിരുന്നപ്പോൾ ഷഹാന എൻ ഐ ടി യിൽ തന്നെ എം ടെക് ലാസ്റ്റ് യെർ ആയിരുന്നു.
പുതുവർഷം
💬 Comments
View all comments