Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
"കമ്യൂണിക്കേഷൻ കംപ്ലീറ്റ് ആവണേൽ ഫീഡ്ബാക്ക് വേണന്നാ. നേരത്തേ കമ്യൂണിക്കേറ്റ് ചെയ്തില്ലേ? ... അത് എനിക്ക് മനസ്സിലായീന്നറിയാൻ ഫീഡ്ബാക്ക് വേണ്ടേ"?
തല മറച്ച വെള്ളി നിറത്തിലുള്ള അലുക്കുകളുള്ള വയലറ്റ് ഷാൾ കഴുത്തിലേക്ക് വീണു കിടക്കുന്നു. മുഖം മനസ്സിൻ്റെ കണ്ണാടിയാണെന്ന് പറഞ്ഞത് എത്ര സത്യമാണ്. മനസ്സിൽ അലതല്ലുന്ന പ്രണയം എനിക്ക് ആ മുഖത്ത് കാണാം. ആ ഹൃദയമിടിപ്പ് എനിക്ക് പുറത്തേക്ക് കേൾക്കാം. നെഞ്ചിൻ കൂടിനുള്ളിൽ അറബനമുട്ടിൻ്റെ താളം. ഞാനെൻ്റെ തീരുമാനം മാറ്റി. ജുമൈലത്ത് ശ്വാസം എടുക്കുന്നതിൻ്റെ വേഗത കുറഞ്ഞു. ആഴത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം. മുടിയിഴകൾ ചെന്നിയിലേക്ക് വീണു കിടക്കുന്നത് മാടിയൊതുക്കി ഞാൻ നെറ്റിയിൽ ചുംബിക്കാൻ ചുണ്ടുകളടുപ്പിച്ചു. ജുമൈലത്തിൻ്റെ മിഴികൾ കൂമ്പിയടഞ്ഞു. ഞാൻ മുഖം മാറ്റി.
"എന്തിനാ കണ്ണടച്ചേ"?
"അറിയൂല കണ്ണാ"
ഞാൻ ചൂണ്ട് വിരൽ നീട്ടി കണ്ണുകളുടെ മദ്ധ്യത്തിൽ നെറ്റിയിൽ തൊട്ടു. സൂര്യ പ്രകാശത്തിൽ ഇതൾ വിരിയുകയും സൂര്യൻ അസ്തമിക്കുമ്പോൾ ഇതളുകൾ കൂമ്പിയടയുകയും ചെയ്യുന്ന പൂവ് പോലെ ആ അംബുജ നേത്രങ്ങൾ ചിമ്മിയടഞ്ഞു.
"എഗെയ്ൻ"?
"ഇയ്യ് തൊടണോണ്ടാവും"
ഞാൻ ആ നെറ്റിയിൽ ചുംബിച്ചു. ജുമൈലത്ത് പാതി തുറന്ന മിഴിയാലെ പ്രണയ പാരവശ്യത്തോടെ എന്നെ കടാക്ഷിച്ചു.
"യുവർ ഡാർക്ക് ഡ്രീമി ഐയ്സ്... ബ്യൂട്ടിഫുൾ എന്നല്ല. വേറെ ഒന്ന്. എൻ്റെ നാവിൻ്റെ തുമ്പത്തുണ്ട് പക്ഷേ കിട്ടുന്നില്ല. റീഗൽ. റീഗൽ... അതാ ഞാനുദ്ദേശിച്ചത്. യു ആർ റീഗൽ ആൻഡ് ദെൻ.... ദേർ ഈസ് എ സേർട്ടയ്ൻ എലഗൻസ് ഇൻ യുവർ ബെയറിങ്. ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നും. എൻ്റെ മുന്നില് ഇങ്ങനെ ഇരിക്കുമ്പോ... മൈ ബിലവഡ്...യു ആർ ഡിവൈൻ"
ഞാൻ ജുമൈലത്തിൻ്റെ മുഖം കയ്യിൽ എടുത്ത് പിടിച്ച് പാതിയടഞ്ഞ കൺപോളകളിൽ ചുംബിച്ചു.
"ദിസ് ഡിഫിഡൻസ്... ഇറ്റ്സ് സോ.... ഒരു മിനിറ്റ്. ഞാനിപ്പോ വരാം"
ഞാൻ രേണുവിൻ്റെ മുറിയിലെത്തി. അലമാര തുറന്ന് ഒരു സ്വർണ മോതിരമെടുത്തു.
''ആ കൈയ്യൊന്ന് നീട്ട് "
ഞാൻ ആ സ്വർണ്ണ മോതിരം ജുമൈലത്തിൻ്റെ നീട്ടിയ ഇടത് കയ്യിലെ മോതിര വിരലിലിട്ടു.
"ഇതെവിടുന്നാ"?
"ഇവിടെ വെറുതേ കിടന്നതാ. വിരല് ഒഴിഞ്ഞ് കാണുമ്പോ എന്തോ പോലെ. പേരൊന്നും ഇല്ല"
"നല്ല രസള്ള
💬 Comments
View all comments