0%

Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]

Author : kkstories Read All Parts 663

ആണികൾ അടിച്ചു കയറ്റി എല്ലാം കൂട്ടി യോജിപ്പിച്ച് പ്ലാസ്റ്റർ ഓഫ് പാരീസിൽ ബോർഡറും ചെയ്ത് കടുത്ത വാർണിഷുമടിച്ച് ഞാൻ മടങ്ങി. ഭാര്യയുടെ പ്രതിമ കിടപ്പുമുറിയിലാണ്. പ്രതിമയായതുകൊണ്ട് എനിക്കെന്തോ ഒരു വല്ലായ്മ തോന്നി. അതങ്ങനെ കിടപ്പുമുറിയിൽ വെക്കാൻ പറ്റുന്ന ഒന്നല്ല. ജീവൻ തുളുമ്പുന്ന പ്രതിമയിൽ മരിച്ചു പോയ ഭാര്യയുടെ പ്രേതമുണ്ടെന്ന് പറഞ്ഞ് വിളിച്ചാൽ വീണ്ടും വരേണ്ടി വരുമല്ലോ എന്നത് എനിക്കൊരു പ്രശ്നമായിരുന്നില്ല. ആ സ്നേഹ സമ്പന്നനായ ഭർത്താവിന് പ്രേതമായിട്ടാണെങ്കിൽ പോലും സ്വന്തം ഭാര്യയുടെ സാന്നിദ്ധ്യം ഏറ്റവും പ്രിയതരമായേ തോന്നാനിടയുള്ളൂ എന്ന് അറിയാഞ്ഞിട്ടുമല്ല. എന്നാലും അതവിടെ പാടില്ല എന്നാണ് കണ്ടപ്പോൾ തോന്നിയത്.

വീട്ടിലെത്തിയപ്പോൾ പതിനൊന്ന് മണി കഴിഞ്ഞിരുന്നു. രേണുവിൻ്റെ കാർ മുറ്റത്തുണ്ടായിരുന്നു. ഞാൻ ധൃതിയിൽ ഒന്ന് കുളിച്ച് ഭക്ഷണം കഴിക്കാനിരുന്നു.

"കാറ് പോയി കൊണ്ടന്നൂല്ലേ? ഞാൻ നേരത്തേ വരണന്ന് വിചാരിച്ചതാ... പിന്നെ... പറ്റിയില്ല"

ഞാൻ വർഗ്ഗീസ് ചേട്ടൻ്റെയും അന്നാമ്മ ചേടത്തിയുടെയും അവസ്ഥ രേണുവിന് വിവരിച്ച് കൊടുത്തു. എലിസബത്തിൻ്റെ കാര്യം രേണുവും പറഞ്ഞു.

രേണുവിൻ്റെ മുറിയോട് ചേർന്നുള്ള ബാൽക്കണിക്ക് മുൻപിൽ ഒരു മുല്ല പന്തലുണ്ട്. രാത്രിയേറെ വൈകിയിട്ടും യാത്രാക്ഷീണം കൊണ്ട് തളർന്നവശനായിട്ടും ബാൽക്കണിയിൽ ജുമൈലത്തിൻ്റെ ഫോൺ കോളിനായി ഞാൻ കാത്തുനിന്നു. മുല്ല ബാൽക്കണിയുടെ കൈവരിയിലൂടെ പടർന്നു കയറിയിരിക്കുന്നു. കുറ്റിമുല്ല മതിയായിരുന്നു. മുല്ല പൂത്താൽ മൂർഖൻ പാമ്പിനെ കരുതണം എന്നാണ്. രേണുവിൻ്റെ മുറി അടുത്താണ്. ബാൽക്കണി മുഴുവൻ വിശദമായി പരിശോധിച്ചു. ഒന്നും ഇല്ല. എന്നിട്ടും എന്തെന്നറിയാത്ത ഒരാശങ്ക പതുക്കെ മനസ്സിനുള്ളിൽ അരിച്ചു കയറുന്നു.

പാദസരത്തിൻ്റെ കിലുക്കം ചെവിയിൽ മുഴങ്ങി. കാർത്തിക. ദിവസം മുഴുവൻ ഞാനൊന്നോർത്തെടുത്തു. തഴുകി കടന്നു പോയ ഇളം തെന്നലിനൊപ്പം നേർത്ത

💬 Comments

View all comments