Chapter Title : മണ്ണുണ്ണി [അശ്വനി]
1സ്റ്റ് ഇയർ സുവോളജിയിൽ ഒരു പുതിയ ഒരു പയ്യൻ വന്നു.
അഡ്മിഷൻ എടുത്തിട്ട് 5 മാസം കഴിഞ്ഞാണ് അവൻ വരുന്നത്.ഇത് ഞങ്ങളുടെ ചേവിയിലെത്തി,രമ്യ ആണ് പറഞ്ഞത് നമ്മൾ എല്ലാവരെയും റാഗ് ചെയ്തതല്ലല്ലേ.ഇപ്പൊ എല്ലാതും കഴിഞ്ഞപ്പോൾ ഒരുത്തൻ വന്നിരിക്കുന്നു.അങ്ങനെ അവൻ മാത്രമായി രക്ഷപെടെണ്ട.സവിതയും ഞാനും ശരിവച്ചു. ഞങ്ങൾ ക്ലാസിൽ നിന്നും ഇറങ്ങി 1സ്റ്റ് ഇയർ ബ്ലോക്കിലേക്ക് നടന്നു.അവിടെ എത്തിയപ്പോൾ ഞാൻ ഒരുത്തിയോട് ചോദിച്ചു പുതിയ അഡ്മിഷൻ ഇവിടെ.അവള് ചിരിച്ചുകൊണ്ട് കൈ ചൂണ്ടിക്കാണിച്ചു.ഞങ്ങൽ അങ്ങോട്ട് നോക്കി കറുത്ത് മെലിഞ്ഞ് ഒരുത്തൻ ഉയരവും കുറവ് ഞങ്ങൾ അവൻ്റെ അടുത്തേക്ക് നടന്നു.
റാഗിങ്ങിനുള്ള വരവാണെന്ന് മനസ്സിലാക്കി ആകണം അവൻ അവിടെ നിന്നും എണീറ്റു മുഖത്ത് ഭയം കാണാം.എണീറ്റപ്പോൾ ആണ് മനസ്സിലായത് അവൻ എൻ്റെ ഷോൾഡറിൻ്റെ അത്രക്കെ ഉയരം വരൂ,വെളിച്ചെണ്ണ പുരട്ടി പതിപ്പിച്ച് ഏരിയ മുടി,നെറ്റിയിൽ ഒരു വലിയ ചന്ധനകുറി അതിന് നടുവിൽ ഒരു ചുവന്ന കുറിയും.കഴുത്തിൽ ഒരു വെള്ളി ഏലസ്സ്.പോരാത്തതിന് വെള്ളമുണ്ടും വെള്ള ഷർട്ടും ഇതൊക്കെ കണ്ടപ്പോൾ ശെരിക്കും ചിരിവന്നു.
സവിത ചോദിച്ചു എന്താടാ വെള്ളയും വെള്ളയും ഒക്കെ ഇട്ടു ഇന്ന് നിൻ്റെ കല്യാണമാണോ?ഞങ്ങളും കൂടിനിന്ന വരും ഒക്കെ ചിരിച്ചു.അവൻ പേടിച്ച് വിറച്ച് നിൽക്കുന്നുണ്ട് ഇടക്ക് മുഖത്തെ വിയർപ്പും ഒപ്പുന്നുണ്ട്.എന്താടാ നിൻ്റെ പേര് ഞാൻ ചോദിച്ചു. ശ്രീകുമാർ അവൻ വിറച്ചസ്വരത്തിൽ പറഞ്ഞു. ഞാൻ അവൻ്റെ തോളിൽ കൈ വച്ച് ഉറക്കെ പറയെടാ എന്ന് കുറച്ച് ഉച്ചത്തിൽ പറഞ്ഞു. പറഞ്ഞ് തീർന്നതും ധാകിടക്കുന്നു ചെക്കൻ നിലത്ത്. പേടിച്ച് തലകറങ്ങി വീണു.
ഞങ്ങൽ ചെറുതായൊന്നു പേടിച്ചു.ഇവന് വല്ലതും പറ്റികാണുമോ ഞങ്ങൽ മൂന്നുപേരും കൂടി അവനെ പൊക്കി
💬 Comments
View all comments