0%

Chapter Title : മന്നാടിയാർ കോട്ട 2 [Ramavarma]

Author : രാമ വർമ്മ Read All Parts 137.8K

ഇനി എന്തുചെയ്യും എന്ന് ആലോചിച്ച് ഞാൻ അടുക്കളയിലേക്ക് ചെന്നു.

അവിടെ ചുറ്റും നോക്കിയപ്പോൾ മനസ്സ് പറഞ്ഞു: 'നിന്നെ ഇവിടെ ആർക്കും താല്പര്യമില്ലാത്തതുകൊണ്ടല്ലേ കഴിക്കാൻ പോലും വിളിക്കാത്തത്... പിന്നെ നീയെന്തിനാ അവരുടെ അടുക്കളയിൽ പരതുന്നത്?'

ഞാൻ ആലോചിച്ചു, അത് ശരിയാണ്... അവർക്ക് ഞാൻ ഇവിടെ വന്നതുതന്നെ ഇഷ്ടപ്പെട്ടിട്ടില്ല. പിന്നെയല്ലേ കഴിക്കാൻ വിളിക്കുന്നത്!

ഞാൻ അവിടെനിന്നും പുറത്തേക്കു നടന്നു.

പറമ്പിൽ ഒരുപാട് മാവുകളുണ്ടല്ലോ, മാങ്ങയുണ്ടോ എന്ന് നോക്കാം എന്ന് കരുതി മുന്നോട്ട് നടന്നു. നടക്കുന്ന വഴിയിൽ ഒരു പേരമരം കണ്ടു, അതിൽനിന്ന് രണ്ട് പേരക്ക പറിച്ചു. വേറെയും കുറച്ചെണ്ണം മരത്തിലുണ്ടായിരുന്നു.

അവകൂടി പറിക്കാൻ ആഞ്ഞപ്പോൾ മനസ്സ് വീണ്ടും പറഞ്ഞു: 'കണ്ണാ... എല്ലാം കൂടെ ഒരുമിച്ച് തിന്നണ്ട. നാളെ എങ്ങനെയാണെന്ന് അറിയില്ലല്ലോ... നാളെ പട്ടിണിയാകാതിരിക്കണമെങ്കിൽ മിച്ചം വെച്ചോ!'

ശരിയാണ്... എനിക്ക് ഇവിടെനിന്ന് വല്ലതും കഴിക്കാൻ കിട്ടണമെങ്കിൽ അച്ഛൻ വീട്ടിലുണ്ടെങ്കിൽ മാത്രമേ സാധിക്കൂ.

ഞാൻ അതും ആലോചിച്ച് മാവുകളുള്ള ഭാഗത്തേക്ക് നടന്നു.

ഭാഗ്യം! മാവിൽ നിറയെ മാങ്ങകളുണ്ട്... മനസ്സിൽ ചെറിയൊരു സമാധാനം തോന്നി.

ഞാൻ നന്നായി പഴുത്ത ഒരു മാങ്ങ നോക്കി കല്ലെടുത്തെറിഞ്ഞു.

പക്ഷേ, എനിക്ക് നല്ല ഉന്നമുള്ളതുകൊണ്ടാകാം എറിഞ്ഞ കല്ലുകളൊന്നും മാങ്ങയിൽ കൊണ്ടില്ല! ഒരു മാങ്ങ പോലും താഴെവീണില്ല.

പിന്നെ അവിടെ കണ്ട ഒരു മരക്കമ്പെടുത്ത് കുറെ എറിഞ്ഞു പയറ്റിയപ്പോൾ ഒടുവിൽ മൂന്നെണ്ണം വീണുകിട്ടി.

കിട്ടിയതും കൊണ്ട് തണലുള്ള എവിടെയെങ്കിലും ഇരുന്ന് തിന്നാം എന്ന് കരുതി ഞാൻ നടന്നു.

കുറച്ചു നടന്നപ്പോഴാണ് താഴെ കിടക്കുന്ന ഒരു തോട്ടി കണ്ടത്! 'അയ്യോ... വെറുതെ കഷ്ടപ്പെട്ട് കല്ലെറിഞ്ഞു!' ഞാൻ ആത്മഗതിച്ചു.

മുന്നോട്ട് കുറച്ചുകൂടി നടന്നപ്പോൾ

💬 Comments

View all comments