0%

Chapter Title : മന്നാടിയാർ കോട്ട 6 [Ramavarma]

Author : രാമ വർമ്മ Read All Parts 534.7K

ഞാൻ: "കേട്ടിട്ട് എന്നെ പറ്റിക്കുമോ?"

ചെറിയമ്മ: "അത് അപ്പോൾ പറയാം..."

ഞാൻ: "അല്ലേൽ വേണ്ട, ഞാൻ ഇത് കഴിഞ്ഞ് അവിടെ വന്നു സ്വത്തിനെ കെട്ടിപ്പിടിച്ച് ചോദിക്കാം."

ചെറിയമ്മ: "എന്തേ ?, കെട്ടിപ്പിടിക്കാതെ ചോദിച്ചാൽ ചോദ്യം വരില്ലേ?"

ഞാൻ: "വരും, പക്ഷേ ഇനി എന്നെ അടിക്കാൻ തോന്നിയാൽ കെട്ടിപ്പിടിച്ചാൽ അത് പറ്റില്ലല്ലോ..."

ചെറിയമ്മ: "അപ്പോൾ എന്തോ കുരുത്തക്കേടാണല്ലോ..."

ഞാൻ ചിരിച്ചു: "എനിക്ക് ചോദിക്കാൻ എന്റെ സ്വത്ത് അല്ലേ ഉള്ളൂ..."

ചെറിയമ്മ അപ്പോൾ ചിരിച്ചു മൂളി.

അപ്പോഴേക്കും ഞാൻ തേങ്ങാ ചിരക്കൽ തീർത്തു.

ചെറിയമ്മ പറഞ്ഞു: "ഞാനും പുട്ടുണ്ടാക്കി കഴിഞ്ഞു.. നമുക്ക് ഉള്ളതും ആയി..,

ഞാൻ : അപ്പോൾ ഇനി ഉച്ചയ്ക്കുള്ളതിന് അടുക്കളയിൽ കയറിയാൽ പോരെ?"

ചെറിയമ്മ: "ഉം മതി... പക്ഷേ എല്ലാം അറിഞ്ഞുവയ്ക്കണം."

ഞാൻ: "അത് ഞാനും ചെയ്യാം."

ചെറിയമ്മ ചിരിച്ച് തലയാട്ടി.

ചെറിയമ്മ: "പൊന്നു, എന്നെ വിളക്കിൽ ഇടാൻ ഉള്ള തിരി തെറുക്കാൻ ഒന്ന് ഓർമ്മിപ്പിക്കണേ... ഇന്നലെ ഇല്ലായിരുന്നു, ഞാൻ ഒരുവിധമാണ് ഇന്നലെ ഒപ്പിച്ചത്.

ഏടത്തി വരും മുൻപ് കുറച്ചു ആക്കിവയ്ക്കണം."

ഞാൻ: "ശരി, അതും ഞാൻ സഹായിക്കാം."

ചെറിയമ്മ: "എനിക്ക് അറിയാമല്ലോ എന്റെ പൊന്നു എന്നെ സഹായിക്കുമെന്ന്..."

ഞാൻ: "എന്നാൽ ഇപ്പോൾ ഒന്ന് കെട്ടിപ്പിക്കാം?"

ചെറിയമ്മ: "വേണ്ടാ... ഇപ്പോൾ ഏടത്തിക്ക് കഴിക്കാൻ കൊടുക്കാൻ പോകാം"

അങ്ങനെ ഞങ്ങൾ വലിയമ്മയ്ക്കും കൊടുത്തു ഞങ്ങളും കഴിച്ചു.

ഉച്ചയ്ക്കുള്ളതെല്ലാം ഒരുക്കിവെച്ചു.

ഞാൻ: "ഇനി നമുക്ക് റൂമിൽ പോകാം.?"

ചെറിയമ്മ: "ഇന്ന് എന്താ റൂമിൽ? പുറത്തുപോണ്ടേ?"

ഞാൻ: "ഞാൻ പറയാനുള്ളത് കേട്ടിട്ട് സ്വത്ത് പറഞ്ഞോ... റൂമിൽ ആണേലും പുറത്താണേലും എനിക്ക് പ്രശ്നം

💬 Comments

View all comments