0%

Chapter Title : മനോഹരന്റെ ഭാഗ്യം..ഗ്രേസിയുടെ യോഗം1 [സ്പൾബർ]

Author : Spulber Read All Parts 469.4K

വരായ്കയെ പറ്റി ചിന്തിക്കാതെ ഗ്രേസി ബാഗ് തുറന്ന് ഒരു പേപ്പർ കഷ്ണം എടുത്ത് നിലത്തേക്കിട്ടു..

“ ആ പേപ്പറിൽ എന്റെ മൊബൈൽ നമ്പറുണ്ട്.. രാത്രി പന്ത്രണ്ട് മണിക്ക് വിളിക്കണം… “..

തീർത്തും അപരിചിതനായ ആ മനുഷ്യനോട് അത്രയും പറഞ്ഞ് ഗ്രേസി മുന്നോട്ട് നടന്നു.. പുറത്തേക്കിറങ്ങുന്ന വാതിലിനടുത്തെത്തി തിരിഞ്ഞ് നോക്കുമ്പോ അയാൾ കുനിഞ്ഞ് ആ പേപ്പർ തുണ്ടെടുക്കുന്നത് ഗ്രേസി കണ്ടു.. അവൾ വല്ലാത്തൊരു സന്തോഷത്തോടെ കാറിൽ ചെന്ന് കയറി.. ടീന വണ്ടി സ്റ്റാർട്ടാക്കി നിർത്തിയിട്ടുണ്ട്.. ഗ്രേസി കയറിയതും ടീന വണ്ടിയെടുത്തു..

“ആന്റി ടോയ്ലറ്റിൽ കയറിയിട്ട് നേരം കുറച്ചായല്ലോ… എന്ത് പറ്റി..?”..

തീയറ്റർ മുറ്റത്ത് നിന്ന് വണ്ടി റോഡിലേക്കിറക്കി ടീന ചോദിച്ചു..

“എനിക്ക് ഇന്റർവെൽ സമയത്ത് തന്നെ മൂത്രമൊഴിക്കാൻ മുട്ടിയതാ… കുറേ ഉണ്ടായിരുന്നു…”..

താൻ വൈകാനുള്ള കാരണം ഗ്രേസി ബോധ്യപ്പെടുത്തി..

“ഉം… “..

ഒന്നമർത്തി മൂളിയ ടീനയുടെ മുഖത്തേക്ക് ഗ്രേസിയൊന്ന് പാളി നോക്കി.. അവൾ മുന്നോട്ട് ശ്രദ്ധിച്ച് വണ്ടിയോടിക്കുകയാണ്..

“ആന്റിക്ക് സിനിമ ഇഷ്ടപ്പെട്ടോ… ?”..

“ഉം… നല്ല സിനിമ… ആ കൊച്ച് നന്നായിട്ട് അഭിനയിച്ചു… നിനക്കിഷ്ടപ്പെട്ടോടീ… ?”..

“ അതിന് ഞാൻ ശരിക്ക് കണ്ടില്ല ആന്റീ… ഒന്നൂടെ വന്ന് കാണണം..“..

ആ പറഞ്ഞത് ഗ്രേസിക്ക് ശരിക്കങ്ങോട്ട് മനസിലായില്ല..

“കണ്ടില്ലെന്നോ… സിനിമ കാണാതെ വേറെന്തായിരുന്നു നിനക്ക് പണി… ?”..

ഗ്രേസിയുടെ ചോദ്യത്തിൽ ചെറിയൊരു പതർച്ചയുണ്ടായിരുന്നു..

“ഉം… കണ്ടു… പക്ഷേ.. സിനിമയല്ല…”..

നേരെ മുന്നിലേക്ക് നോക്കി വണ്ടിയോടിച്ചാണ് ടീന സംസാരിക്കുന്നത്.. ഗ്രേസി പേടിയോടെ ടീനയെ നോക്കി..

“പിന്നെ… ?”..

ഗ്രേസിയുടെ ശബ്ദം ശരിക്കും വിറച്ചിരുന്നു.. അതിന് ടീന മറുപടി പറഞ്ഞില്ല..പക്ഷേ അവളൊന്നൂറിച്ചിരിച്ചത് ഭയത്തോടെ

💬 Comments

View all comments